13 Dec 2022 12:53 PM IST
ഗോള്‍ഡ്മാന്‍ സാച്ച്‌സ് 400 പേരെ പിരിച്ചുവിടും, ടെക്കികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ ടെലികോം കമ്പനികള്‍
MyFin Desk
Summary
- ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ നഷ്ടത്തിലോടുന്ന വിഭാഗങ്ങളിലെ ആളുകളെയാകും പിരിച്ചു വിടുക എന്നാണ് സൂചന.
ആഗോളതലത്തില്‍ പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജോലി നല്‍കുമെന്നുള്ള പ്രഖ്യാപനവും ചില കോര്‍പ്പറേറ്റുകളില്‍ നിന്നും വരികയാണ്. ഇന്ത്യന്‍ ടെലികോം കമ്പനികളില്‍ നിന്നാണ് ഇത്തരം ശുഭസൂചനകള്‍ വരുന്നതെന്നും ശ്രദ്ധേയം. 5ജി സേവനം വ്യാപിപ്പിക്കുന്നതിനായി രാജ്യത്തെ മിക്ക കമ്പനികളും ചുവടുവെപ്പുകള്‍ ഊര്‍ജ്ജിതമാക്കിയത് കമ്മ്യൂണിക്കേഷന്‍സ് വിദഗ്ധരായ ടെക്കികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. എന്നാല്‍ എച്ച് ആര്‍ ഉള്‍പ്പടെയുള്ള വിഭാഗത്തിലെ പിരിച്ചു വിടലുകള്‍ നല്ലൊരു വിഭാഗം ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.
400 പേരെ 'ഫയര്‍' ചെയ്യുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ്
യുഎസ് ആസ്ഥാനമായുള്ള ഗോള്‍ഡ്മാന്‍ സാച്ച്‌സ് 400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ നഷ്ടത്തിലോടുന്ന വിഭാഗങ്ങളിലെ ആളുകളെയാകും പിരിച്ചു വിടുക എന്നാണ് സൂചന.
മികച്ച പ്രകടനം നടത്താത്ത ജീവനക്കാരെയാകും പിരിച്ചുവിടുക എന്നും കമ്പനി നേരിടുന്ന അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും കമ്പനി സിഇഒ ഡേവിഡ് സോളമന്‍ അറിയിച്ചു. ടെക്‌നോളജി, ഓപ്പറേഷന്‍സ് എന്നിവയ്ക്കായി വേണ്ടി വരുന്ന ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കമ്പനി ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. നടപ്പ് സാമ്പത്തികവര്‍ഷം മൂന്നാം പാദത്തിലെ കണക്ക് നോക്കിയാല്‍ 49,000 ജീവനക്കാരാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിനുള്ളത്. ഇത് 2018 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 34 ശതമാനം അധികമാണ്.
തൊഴില്‍ വാഗ്ദാനവുമായി ടെലികോം കമ്പനികള്‍
ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളായ മെറ്റ, ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെയാണ് കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കകം പിരിച്ചുവിട്ടത്. ഇതില്‍ മിക്കവരും ടെക്ക്, എച്ച്ആര്‍, ഓപ്പറേഷന്‍സ്, സെയില്‍സ് എന്നീ വിഭാഗങ്ങളിലുള്ളവരാണ്. എന്നാല്‍, തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ക്ക് ജോലി നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍.
5ജി സേവനം വ്യാപിപ്പിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് എഞ്ചിനീയര്‍മാര്‍ക്ക് ജോലി നല്‍കാമെന്ന് കമ്പനികള്‍ വാദ്ഗാനം ചെയ്യുന്നത്. ടെലികോമിലും അനുബന്ധ മേഖലയിലും തൊഴില്‍ നൈപുണ്യമുള്ള എഞ്ചിനീയര്‍മാരെ നിയമിക്കുന്നതില്‍ 15-20 ശതമാനം വരെ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ടെലികോം മേഖലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം കണക്കാക്കിയാല്‍ വരും മാസങ്ങളിലും തൊഴിലവസരം വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. ടെലികോം ഇതര മേഖലകളിലും 5ജി സേവനം ഉള്‍പ്പടെ പുത്തന്‍ സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നത് മുതല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഏര്‍പ്പെടുത്തുന്നത് വരെ മറ്റ് കോര്‍പ്പറേറ്റുകളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കും.