13 Dec 2022 2:53 PM IST
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന: ടിസിഎസ് റിക്രൂട്ട്‌മെന്റില്‍ വിവേചനമെന്ന് പരാതി
MyFin Desk
Summary
- ന്യൂജഴ്‌സിയിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസുള്ളത്.
ഡെല്‍ഹി: ജീവനക്കാരെ എടുക്കുന്നതില്‍ വിവേചനം കാണിയ്ക്കുന്നുവെന്ന് ആരോപിച്ച് ഐടി സര്‍വീസസ് കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെതിരെ (ടിസിഎസ്) പരാതിയുമായി മുന്‍ ജീവനക്കാരന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കമ്പനിയുടെ യുഎസിലെ ഓഫീസില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് യുഎസ് പൗരന്‍ കൂടിയായ ഷോണ്‍ കാറ്റ്‌സ് പരാതിയില്‍ ആരോപിക്കുന്നത്.
ന്യൂജഴ്‌സിയിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസുള്ളത്. സമാനമായ അനുഭവം ഉണ്ടായെന്ന് കാട്ടി യുഎസില്‍ നിന്നും ഒട്ടേറെ പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഷോണ്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സമാനമായ പരാതി ഇന്‍ഫോസിസിന് എതിരെ ഉയര്‍ന്നിരുന്നു.
ബെംഗലൂരു ആസ്ഥാനമായ ഇന്‍ഫോസിസ് ജോലിക്ക് ആളുകളെ എടുക്കുമ്പോള്‍ വിവേചനം കാണിയ്ക്കുന്നുവെന്നും, വയസ്, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങളിലാണ് വിവേചനം കാണിയ്ക്കുന്നതെന്ന് മുന്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലുണ്ട്. മുന്‍പ് വിപ്രോയും, എച്ച്‌സിഎല്‍ ടെക്കും ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കെതിരേയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.