18 Nov 2022 10:36 AM IST
അംബാനിയ്ക്ക് പിന്നാലെ അദാനിയും 'അക്കരയ്ക്ക്': ദുബായിലോ യുഎസിലോ ഫാമിലി ഓഫീസ് വരും
MyFin Desk
Summary
അദാനിയുടെ വ്യക്തിഗത സമ്പത്തില്‍ 58 ബില്ല്യണ്‍ ഡോളര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
അഹമ്മദാബാദ്: ഗൗതം അദാനി, വിദേശത്ത് ഒരു ഫാമിലി ഓഫീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലോ, ദുബായിലോ ആകും ഓഫീസ് സ്ഥാപിക്കുക എന്നും ഇതിനായി സ്വകാര്യ ഫണ്ടുകള്‍ ഉപയോഗിക്കുമെന്നുമാണ് സൂചന. ഇതിനായി ഗ്രൂപ്പിന്റെ സ്ഥാപകര്‍ പ്രത്യേക ഓഫീസര്‍മാരെ നിയമിച്ചേക്കും.
ബ്ലൂംബെര്‍ഗ് ഇറക്കിയ ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കൈവരിച്ച അദാനിയുടെ വ്യക്തിഗത സമ്പത്തില്‍ 58 ബില്ല്യണ്‍ ഡോളര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. 135 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി, ഈ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ കുടുംബ ഓഫീസുകളുള്ള അതിസമ്പന്നരുടെ പട്ടികയിലും ഇടം നേടും.
ഹെഡ്ജ് ഫണ്ട് ശതകോടീശ്വരന്‍ റേ ഡാലിയോയും ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിനും സിംഗപ്പൂരില്‍ ഇത്തരത്തില്‍ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനിയും സിംഗപ്പൂരില്‍ ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അദാനി കുടുംബം കണ്‍സള്‍ട്ടന്റുമാരുമായും നികുതി വിദഗ്ധരുമായും ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പില്‍ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.