image

17 Oct 2022 11:59 PM GMT

Banking

ഹോളിവുഡ് സിനിമയ്ക്ക് ആള് കുറയുന്നു, പിവിആറിന്റെ നഷ്ടം 71 കോടി രൂപയായി

MyFin Bureau

PVR Inox Q2 Results: Multiplex reports net profit of ₹166 crore; revenue jumps 53% QoQ
X

Summary

  ഡെല്‍ഹി: സെപ്റ്റംബറില്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് നഷ്ടം 71.49 കോടി രൂപയിലേക്ക് കുറഞ്ഞതായി തിയേറ്റര്‍ ചെയിന്‍ കമ്പനിയായ പിവിആര്‍. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 153.27 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 120.32 കോടി രൂപയില്‍ നിന്ന് 686.72 കോടി രൂപയായി. മൊത്തം ചെലവ് 460.68 കോടി രൂപയില്‍ നിന്ന് 813.33 കോടി രൂപയിലേക്ക് ഉയര്‍ന്നതായി പിവിആര്‍ അറിയിച്ചു. അവലോകന പാദത്തില്‍ […]


ഡെല്‍ഹി: സെപ്റ്റംബറില്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് നഷ്ടം 71.49 കോടി രൂപയിലേക്ക് കുറഞ്ഞതായി തിയേറ്റര്‍ ചെയിന്‍ കമ്പനിയായ പിവിആര്‍. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 153.27 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 120.32 കോടി രൂപയില്‍ നിന്ന് 686.72 കോടി രൂപയായി.

മൊത്തം ചെലവ് 460.68 കോടി രൂപയില്‍ നിന്ന് 813.33 കോടി രൂപയിലേക്ക് ഉയര്‍ന്നതായി പിവിആര്‍ അറിയിച്ചു. അവലോകന പാദത്തില്‍ തിയേറ്ററുകളില്‍ 1.8 കോടി ആളുകള്‍ സന്ദര്‍ശിച്ചതായി കമ്പനി അറിയിച്ചു. ശരാശരി ടിക്കറ്റ് നിരക്കില്‍ 224 രൂപയില്‍ 11 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്.

അതേസമയം 2020 രണ്ടാം പാദത്തിലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഓരോ ആളുകള്‍ക്കുമുള്ള ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വേണ്ടിയുള്ള ചെലവ് 31 ശതമാനം വര്‍ധിച്ച് 129 രൂപയായി.

ഹോളിവുഡ് സിനിമകളെ സംബന്ധിച്ചിടത്തോളം, റിലീസ് ചെയ്ത സിനിമകളുടെ എണ്ണത്തിലും അവയുടെ ബോക്‌സ് ഓഫീസ് കളക്ഷനിലും രണ്ടാം പാദം ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആഗോളതലത്തില്‍ ഏറ്റവും ദുര്‍ബലമായിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് ഹോളിവുഡ് സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ അവലോകന പാദത്തില്‍ 40 ശതമാനം കുറഞ്ഞു.