11 Oct 2022 7:00 PM GMT
Summary
യുഎസ് ഇതര വിപണികളിലെ ഇടപാടുകാരില്‍ നിന്നുള്ള കുറഞ്ഞ വരുമാനം മൂലം വിപ്രോ ലിമിറ്റഡിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,649.1 കോടി രൂപയാണ് അവലോകന പാദത്തില്‍ കമ്പനി അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,930.6 കോടി രൂപയായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വിപ്രോയുടെ രണ്ടാം പാദ വരുമാനം 14.6 ശതമാനം വര്‍ധനവോടെ 22,540 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 19,667.4 കോടി രൂപയായിരുന്നു. […]
യുഎസ് ഇതര വിപണികളിലെ ഇടപാടുകാരില്‍ നിന്നുള്ള കുറഞ്ഞ വരുമാനം മൂലം വിപ്രോ ലിമിറ്റഡിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,649.1 കോടി രൂപയാണ് അവലോകന പാദത്തില്‍ കമ്പനി അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,930.6 കോടി രൂപയായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വിപ്രോയുടെ രണ്ടാം പാദ വരുമാനം 14.6 ശതമാനം വര്‍ധനവോടെ 22,540 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 19,667.4 കോടി രൂപയായിരുന്നു.
എന്നാല്‍ യൂറോപ്പില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 918.6 കോടി രൂപയില്‍ നിന്ന് 787.5 കോടി രൂപയായി കുറഞ്ഞു. ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലയില്‍ നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനമായ 302.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അവലോകന കാലയളവില്‍ 219.4 കോടി രൂപയായി കുറഞ്ഞു. പാദ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഐടി സേവന വിഭാഗത്തിലെ പ്രവര്‍ത്തന മാര്‍ജിന്‍ 16 ബേസിസ് പോയിന്റ് വര്‍ധിച്ച് 15.1 ശതമാനമായി.
ഐടി സേവന വിഭാഗത്തിലെ വരുമാനം പാദ അടിസ്ഥാനത്തില്‍ 4.1 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 12.9 ശതമാനവും വര്‍ധിച്ചു. സെപ്തംബര്‍ പാദത്തില്‍ വിപ്രോയുടെ മികച്ച 5 ഇടപാടുകാര്‍ 19 ശതമാനം വളര്‍ച്ചയും മികച്ച 10 ഇടപാടുകാര്‍ 17 ശതമാനം വളര്‍ച്ചയും വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി നേടിയിട്ടുണ്ട്.