image

20 Aug 2022 1:32 AM GMT

Banking

ബ്രിഗേഡ് എന്റര്‍പ്രൈസസിന് ജൂണ്‍ പാദ വില്‍പ്പന ബുക്കിംഗില്‍ 70%ഉയര്‍ച്ച

MyFin Desk

ബ്രിഗേഡ് എന്റര്‍പ്രൈസസിന് ജൂണ്‍ പാദ വില്‍പ്പന ബുക്കിംഗില്‍ 70%ഉയര്‍ച്ച
X

Summary

ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പിന്റെ വില്‍പ്പന ബുക്കിംഗ്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 70 ശതമാനം ഉയര്‍ന്ന് 813.9 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 480 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ കമ്പനി 742.8 കോടി രൂപയുടെ സ്ഥലങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 468.8 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ 11.2 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്‌ക്വയര്‍ […]


ഡെല്‍ഹി: റിയല്‍റ്റി സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പിന്റെ വില്‍പ്പന ബുക്കിംഗ്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 70 ശതമാനം ഉയര്‍ന്ന് 813.9 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 480 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ കമ്പനി 742.8 കോടി രൂപയുടെ സ്ഥലങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 468.8 കോടി രൂപയായിരുന്നു.
മുന്‍ വര്‍ഷത്തെ 11.2 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്‌ക്വയര്‍ ഫീറ്റിന് 6,589 രൂപ തോതില്‍ കമ്പനി 71.1 കോടി രൂപയുടെ കൊമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വിറ്റു.
കമ്പനി ജൂണ്‍ പാദത്തില്‍ 87.68 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 40.09 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 391.52 കോടി രൂപയില്‍ നിന്ന് ഇരട്ടിയിലധികം വര്‍ധിച്ച് 920.28 കോടി രൂപയായി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4,000 കോടി രൂപയുടെ രണ്ട് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വികസിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിഗേഡ് എന്റര്‍പ്രൈസസിന് ദക്ഷിണേന്ത്യയിലുടനീളം ശാഖകളുണ്ട്.