image

12 Aug 2022 4:03 AM GMT

Banking

പുറവങ്കരയുടെ ഒന്നാം പാദ അറ്റാദായം കുത്തനെ ഇടിഞ്ഞു

Mohan Kakanadan

പുറവങ്കരയുടെ ഒന്നാം പാദ അറ്റാദായം കുത്തനെ ഇടിഞ്ഞു
X

Summary

ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ പുറവങ്കര ലിമിറ്റഡിന്റെ മൊത്തം അറ്റാദായം 78 ശതമാനം ഇടിഞ്ഞ് 34.44 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 154.15 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 542.12 കോടി രൂപയില്‍ നിന്ന് 297.35 കോടി രൂപയായി കുറഞ്ഞു. 2021 ജൂണ്‍ മാസത്തില്‍ കമ്പനി മറ്റു വരുമാന ഇനത്തില്‍ 360 കോടി രൂപ […]


ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ പുറവങ്കര ലിമിറ്റഡിന്റെ മൊത്തം അറ്റാദായം 78 ശതമാനം ഇടിഞ്ഞ് 34.44 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 154.15 കോടി രൂപയായിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 542.12 കോടി രൂപയില്‍ നിന്ന് 297.35 കോടി രൂപയായി കുറഞ്ഞു. 2021 ജൂണ്‍ മാസത്തില്‍ കമ്പനി മറ്റു വരുമാന ഇനത്തില്‍ 360 കോടി രൂപ രേഖപ്പെടുത്തിയിരുന്നു.

ജൂണ്‍ പാദത്തില്‍ സ്ഥാപനത്തിന്റെ ബുക്കിംഗ് 63 ശതമാനം ഉയര്‍ന്ന് 513 കോടി രൂപയായി. മുന്‍വര്‍ഷം ആദ്യപാദത്തില്‍ ഇത് 314 കോടി രൂപയായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പന കൈവരിച്ചതോടെ പുതിയ സാമ്പത്തിക വര്‍ഷം പോസിറ്റീവായാണ് ആരംഭിച്ചതെന്ന് പുറവങ്കര ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആശിഷ് ആര്‍ പുറവങ്കര പറഞ്ഞു.

ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖല സുസ്ഥിരമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Puravankara Q1 profit down 78 pc to Rs 34.44 cr; sales bookings up 63
pc at Rs 513 cr