10 Aug 2022 5:17 AM GMT
Summary
ഡെല്‍ഹി: ഡയറക്ട്-ടു-ഹോം സ്ഥാപനമായ ഡിഷ് ടിവി ഇന്ത്യയുടെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 63.67 ശതമാനം ഇടിവോടെ 17.85 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 49.14 കോടി രൂപയായിരുന്നു. പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 16.73 ശതമാനം ഇടിഞ്ഞ് 608.63 കോടി രൂപയായി. കമ്പനിയുടെ ആകെ ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 672.80 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 12.35 ശതമാനം കുറഞ്ഞ് 589.70 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ […]
ഡെല്‍ഹി: ഡയറക്ട്-ടു-ഹോം സ്ഥാപനമായ ഡിഷ് ടിവി ഇന്ത്യയുടെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 63.67 ശതമാനം ഇടിവോടെ 17.85 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 49.14 കോടി രൂപയായിരുന്നു. പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 16.73 ശതമാനം ഇടിഞ്ഞ് 608.63 കോടി രൂപയായി. കമ്പനിയുടെ ആകെ ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 672.80 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 12.35 ശതമാനം കുറഞ്ഞ് 589.70 കോടി രൂപയായി.
ജൂണ്‍ പാദത്തില്‍ ഡിഷ് ടിവിയുടെ സബ്സ്‌ക്രിപ്ഷന്‍ വരുമാനം 18.1 ശതമാനം കുറഞ്ഞ് 545.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 665.9 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പരസ്യ വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 11.5 കോടിയില്‍ നിന്ന് അവലോകന കാലയലവില്‍ 30.2 ശതമാനം കുറഞ്ഞ് 8.1 കോടി രൂപയായി. അഡീഷണല്‍ മാര്‍ക്കറ്റിംഗ്, പ്രൊമോഷണല്‍ ഫീസ്, ബാന്‍ഡ്വിഡ്ത്ത് ചാര്‍ജുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം 38.3 കോടിയില്‍ നിന്ന് 40.8 കോടി രൂപയായി.