9 Aug 2022 1:07 AM GMT
Summary
ഡെല്‍ഹി: കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 84.58 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25.51 കോടി രൂപയായിരുന്നു. മൂന്നിരട്ടി വര്‍ധനവാണ് അറ്റാദായത്തില്‍ കമ്പനി നേടിയതെന്ന് വേള്‍പൂള്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,340.61 കോടി രൂപയെ അപേക്ഷിച്ച് അവലോകന കാലയളവില്‍ 55.22 ശതമാനം ഉയര്‍ന്ന് 2,081 […]
ഡെല്‍ഹി: കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 84.58 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25.51 കോടി രൂപയായിരുന്നു. മൂന്നിരട്ടി വര്‍ധനവാണ് അറ്റാദായത്തില്‍ കമ്പനി നേടിയതെന്ന് വേള്‍പൂള്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,340.61 കോടി രൂപയെ അപേക്ഷിച്ച് അവലോകന കാലയളവില്‍ 55.22 ശതമാനം ഉയര്‍ന്ന് 2,081 കോടി രൂപയായി. വേള്‍പൂള്‍ ഇന്ത്യയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,321.92 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 51.18 ശതമാനം ഉയര്‍ന്ന് 1,998.60 കോടി രൂപയായി