9 Aug 2022 7:02 AM
Summary
ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് ലാഭം 25.35 ശതമാനം ഇടിവ് രേഖപ്പെടുത്തി കൊണ്ട് 123.6 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 165.58 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 4,183.96 കോടി രൂപയില്‍ നിന്ന് 2022 ജൂണ്‍ പാദത്തില്‍ 5,695.93 കോടി രൂപയായെന്ന് എംആര്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മൊത്തം ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 4,054.24 കോടി രൂപയില്‍ […]
ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് ലാഭം 25.35 ശതമാനം ഇടിവ് രേഖപ്പെടുത്തി കൊണ്ട് 123.6 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 165.58 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 4,183.96 കോടി രൂപയില്‍ നിന്ന് 2022 ജൂണ്‍ പാദത്തില്‍ 5,695.93 കോടി രൂപയായെന്ന് എംആര്‍എഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
മൊത്തം ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 4,054.24 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 5,566.63 കോടി രൂപയായി. ഈ പാദത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ വില 4,114.06 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,251.56 കോടി രൂപയായിരുന്നു. സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു.