6 Aug 2022 12:00 AM GMT
Summary
ഡെല്‍ഹി: പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് നഷ്ടം 644.4 കോടി രൂപയായി വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പ് 380.2 കോടി രൂപയുടെ നഷ്ടമാണ് ഡിജിറ്റല്‍ ധനകാര്യ സേവന സ്ഥാപനം രേഖപ്പെടുത്തിയത്. നികുതിയും വിപണന ചെലവുകളും ഒഴികെയുള്ള, എന്നാല്‍ പ്രൊമോഷണല്‍ ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടുന്ന, ലാഭം മുന്‍വര്‍ഷത്തെ 245 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 726 കോടി രൂപയായി വര്‍ധിച്ചതായി പേടിഎം വ്യക്തമാക്കി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 2021 ജൂണ്‍ പാദത്തിലെ […]
ഡെല്‍ഹി: പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് നഷ്ടം 644.4 കോടി രൂപയായി വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പ് 380.2 കോടി രൂപയുടെ നഷ്ടമാണ് ഡിജിറ്റല്‍ ധനകാര്യ സേവന സ്ഥാപനം രേഖപ്പെടുത്തിയത്.
നികുതിയും വിപണന ചെലവുകളും ഒഴികെയുള്ള, എന്നാല്‍ പ്രൊമോഷണല്‍ ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടുന്ന, ലാഭം മുന്‍വര്‍ഷത്തെ 245 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 726 കോടി രൂപയായി വര്‍ധിച്ചതായി പേടിഎം വ്യക്തമാക്കി.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 2021 ജൂണ്‍ പാദത്തിലെ 891 കോടി രൂപയില്‍ നിന്ന് ഈ ജൂണ്‍ പാദത്തില്‍ 89 ശതമാനം വര്‍ധിച്ച് 1,680 കോടി രൂപയായി.
മികച്ച ധനസമ്പാദനവും ചെലവിലെ മിതമായ വളര്‍ച്ചയും വഴി ഈ സാമ്പത്തിക വര്‍ഷം സെപ്തംബറോടെ പ്രവര്‍ത്തന ലാഭം കൈവരിക്കുമെന്ന് ഈ വര്‍ഷം ആദ്യം കമ്പനി പറഞ്ഞിരുന്നു.
മൊത്ത വ്യാപാര മൂല്യം ഒരു വര്‍ഷം മുമ്പുള്ള 1.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2022 ജൂണ്‍ പാദത്തില്‍ മൂന്നു ലക്ഷം കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ, പ്രതിമാസ ഇടപാട് ഉപഭോക്താക്കള്‍ 49 ശതമാനം വര്‍ധിച്ച് 7.48 കോടിയിലെത്തിയതായി പേടിഎം അറിയിച്ചു.
ജൂണ്‍ പാദത്തില്‍, പേടിഎം വഴി വിതരണം ചെയ്ത വായ്പകള്‍ 2021 ജൂണ്‍ പാദത്തിലെ 632 കോടി രൂപയില്‍ നിന്ന് എട്ട് മടങ്ങ് വര്‍ധിച്ച് 5,554 കോടി രൂപയായി.