image

5 Aug 2022 1:22 AM GMT

Banking

വരുമാനത്തിൽ വർദ്ധന; അദാനി എന്റര്‍പ്രൈസസിൻറെ ലാഭം 76% ഉയര്‍ന്നു

MyFin Desk

വരുമാനത്തിൽ വർദ്ധന; അദാനി എന്റര്‍പ്രൈസസിൻറെ ലാഭം 76% ഉയര്‍ന്നു
X

Summary

ന്യൂഡല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) അറ്റാദായം 76.48 ശതമാനം ഉയര്‍ന്ന് 468.74 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 265.60 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 12,578.77 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 41,066.43 കോടി രൂപയായി ഉയര്‍ന്നു. എഇഎല്ലിന്റെ ഇന്‍കുബേഷന്‍ സ്ട്രാറ്റജി മോഡല്‍ പ്രയോജനപ്പെടുത്താനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് അദാനി […]


ന്യൂഡല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) അറ്റാദായം 76.48 ശതമാനം ഉയര്‍ന്ന് 468.74 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 265.60 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 12,578.77 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 41,066.43 കോടി രൂപയായി ഉയര്‍ന്നു. എഇഎല്ലിന്റെ ഇന്‍കുബേഷന്‍ സ്ട്രാറ്റജി മോഡല്‍ പ്രയോജനപ്പെടുത്താനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
ഡാറ്റാ സെന്ററുകള്‍, എയര്‍പോര്‍ട്ട് ഇക്കോസിസ്റ്റംസ്, റോഡ്, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിഫന്‍സ്, എയ്റോസ്പേസ്, ഡിജിറ്റല്‍ ടെക്നോളജി സേവനങ്ങള്‍ തുടങ്ങിയ പുതിയ ബിസിനസുകളുടെ വികസനം വേഗത്തിലാക്കുന്നതിന് എഇഎല്ലിന്റെ ഉയര്‍ന്ന വളര്‍ച്ച അദാനി ഗ്രൂപ്പിന് പ്രോത്സാഹനമാകുമെന്ന് അദ്ദേഹം പറഞ്ഞു. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് സപ്ലൈ ചെയിന്‍ ഇക്കോസിസ്റ്റം 264 മെഗാവാട്ട് വില്‍പ്പന കൈവരിച്ചപ്പോള്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സില്‍ യാത്രക്കാരുടെ എണ്ണം 35 ശതമാനം ഉയര്‍ന്ന് ഏഴ് വിമാനത്താവളങ്ങളിലായി 16.6 ദശലക്ഷത്തിലെത്തി.