image

4 Aug 2022 10:49 AM IST

Business

കല്യാണ്‍ ജ്വല്ലേഴ്സ് : വരുമാനത്തിൻറെ 17% മിഡില്‍ ഈസ്റ്റില്‍ നിന്ന്

MyFin Bureau

kalyan jewellers
X

Summary

മുംബൈ: ജൂണ്‍ പാദത്തില്‍ ജ്വല്ലറി റീട്ടെയിലര്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 107.77 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍  51.30 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 1,636.77 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 103.61 ശതമാനം ഉയര്‍ന്ന് 3,332.63 കോടി രൂപയായി. മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 340 കോടി രൂപയില്‍ […]


മുംബൈ: ജൂണ്‍ പാദത്തില്‍ ജ്വല്ലറി റീട്ടെയിലര്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 107.77 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 51.30 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 1,636.77 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 103.61 ശതമാനം ഉയര്‍ന്ന് 3,332.63 കോടി രൂപയായി. മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 340 കോടി രൂപയില്‍ നിന്ന് 574 കോടി രൂപയായി. കമ്പനിയുടെ മൊത്തത്തിലുള്ള കണ്‍സോളിഡേറ്റഡ് വരുമാനത്തില്‍ മിഡില്‍ ഈസ്റ്റ് മേഖല 17 ശതമാനം സംഭാവന നല്‍കി.
നടപ്പ് പാദത്തിലെ വരുമാന വേഗത തങ്ങള്‍ക്കുള്ള പ്രോത്സാഹനമായി തുടരുന്നുവെന്നും വരാനിരിക്കുന്ന ഉത്സവ സീസണ്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. അതേസമയം വിനോദ് റായിയെ ബോര്‍ഡിന്റെ സ്വതന്ത്ര ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. കൂടാതെ ഇന്ത്യയിലെ നോണ്‍-സൗത്ത് മാര്‍ക്കറ്റുകളില്‍ മൂന്നും മിഡില്‍ ഈസ്റ്റില്‍ ഒന്നുമായി നാല് പുതിയ ഷോറൂമുകള്‍ ആരംഭിച്ചതോടെ ജൂണ്‍ പാദത്തില്‍ റീട്ടെയില്‍ വിപുലീകരണം തുടര്‍ന്നതായി കമ്പനി അറിയിച്ചു. 2022 ജൂണ്‍ 30 വരെ, കല്യാണ്‍ ജൂവലേഴ്സിന്റെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള സ്റ്റോര്‍ ശൃംഖല 158 എണ്ണമാണ്.