4 Aug 2022 10:33 AM IST
Summary
ഡെല്‍ഹി: ഗെയിലിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 51 ശതമാനം വര്‍ധനവോടെ 3,250.95 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,157.15 കോടി രൂപയായിരുന്നു. അതേസമയം മാര്‍ച്ച് പാദത്തിലെ അറ്റാദായമായ 3,473.77 കോടി രൂപയേക്കാള്‍ കുറവാണ് ജൂണ്‍ പാദത്തിലെ അറ്റാദായം. പ്രകൃതി വാതക വിപണനത്തില്‍ നിന്നുള്ള വലിയ വരുമാനത്തിന്റെ പിന്‍ബലത്തിലാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം ഉയര്‍ന്നത്. ഒന്നാം പാദത്തില്‍ പ്രകൃതി വാതക വിപണനത്തില്‍ നിന്ന് 2,317.91 കോടി രൂപ നികുതിക്ക് മുമ്പുള്ള ലാഭം ലഭിച്ചു. മുന്‍വര്‍ഷം ഇതേ […]
ഡെല്‍ഹി: ഗെയിലിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 51 ശതമാനം വര്‍ധനവോടെ 3,250.95 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,157.15 കോടി രൂപയായിരുന്നു. അതേസമയം മാര്‍ച്ച് പാദത്തിലെ അറ്റാദായമായ 3,473.77 കോടി രൂപയേക്കാള്‍ കുറവാണ് ജൂണ്‍ പാദത്തിലെ അറ്റാദായം. പ്രകൃതി വാതക വിപണനത്തില്‍ നിന്നുള്ള വലിയ വരുമാനത്തിന്റെ പിന്‍ബലത്തിലാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം ഉയര്‍ന്നത്.
ഒന്നാം പാദത്തില്‍ പ്രകൃതി വാതക വിപണനത്തില്‍ നിന്ന് 2,317.91 കോടി രൂപ നികുതിക്ക് മുമ്പുള്ള ലാഭം ലഭിച്ചു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 449.84 കോടി രൂപയും മുന്‍ പാദത്തില്‍ 1,976.23 കോടി രൂപയുമായിരുന്നു. ഗ്യാസ് മാര്‍ക്കറ്റിംഗിലെ മാര്‍ജിന്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 12.5 ശതമാനം ഇടിവും പെട്രോകെമിക്കല്‍സ് വരുമാനത്തില്‍ 74 ശതമാനം ഇടിവും രേഖപ്പെടുത്തി. ജൂണ്‍ പാദത്തില്‍ വിറ്റുവരവ് ഇരട്ടിയായി വര്‍ധിച്ച് 38,033.30 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 17,702.43 കോടി രൂപയായിരുന്നു.