2 Aug 2022 5:15 AM
Summary
ഡെല്‍ഹി: കിട്ടാകടങ്ങള്‍ കുറഞ്ഞിട്ടും, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് മൂലം ജൂണ്‍ പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 561 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 720 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തല്‍ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,641.37 കോടി രൂപയില്‍ നിന്ന് 11,124.36 കോടി രൂപയായി കുറഞ്ഞുവെന്ന് ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി […]
ഡെല്‍ഹി: കിട്ടാകടങ്ങള്‍ കുറഞ്ഞിട്ടും, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് മൂലം ജൂണ്‍ പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 561 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 720 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തല്‍ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,641.37 കോടി രൂപയില്‍ നിന്ന് 11,124.36 കോടി രൂപയായി കുറഞ്ഞുവെന്ന് ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രധാന പലിശ വരുമാനം ഈ പാദത്തില്‍ 7 ശതമാനം വര്‍ധിച്ച് 9,972.64 കോടി രൂപയിലെത്തി. മറ്റ് വരുമാനം 50 ശതമാനം ഇടിഞ്ഞ് 1,152 കോടി രൂപയായി. പ്രവര്‍ത്തനച്ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,715 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 12 ശതമാനം ഉയര്‍ന്ന് 3,041 കോടി രൂപയായി. ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 735.37 കോടി രൂപയില്‍ നിന്ന് 11 ശതമാനം കുറഞ്ഞ് 657.62 കോടി രൂപയായി. മൊത്തം വരുമാനവും 11,709.62 കോടിയില്‍ നിന്ന് 11,207.57 കോടിയായി കുറഞ്ഞു.
2022 ജൂണ്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മൊത്ത വായ്പകളുടെ 9.30 ശതമാനമായി കുറഞ്ഞതിനാല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെട്ടു. ഒരു വര്‍ഷം മുമ്പ് ഇത് 13.51 ശതമാനമായിരുന്നു. മൊത്ത എന്‍പിഎ 56,041.63 കോടിയില്‍ നിന്ന് 44,414.67 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും (ബാഡ് ലോണ്‍) 3.35 ശതമാനത്തില്‍ നിന്ന് (12,424.13 കോടി രൂപ) 2.21 ശതമാനമായി (9,775.23 കോടി രൂപ) കുറഞ്ഞു.