image

1 Aug 2022 5:34 AM GMT

Banking

വസ്ത്ര വിൽപ്പന സജീവമായി, അരവിന്ദിൻറെ അറ്റാദായം 101% ഉയർന്നു,

MyFin Desk

വസ്ത്ര വിൽപ്പന സജീവമായി, അരവിന്ദിൻറെ അറ്റാദായം 101% ഉയർന്നു,
X

Summary

മുൻ നിര വസ്ത്ര നിർമാണ കമ്പനിയായ അരവിന്ദ് ലിമിറ്റഡിന്റെ ജൂൺ പാദ ഫലത്തിൽ കൺസോളിഡേറ്റഡ് അറ്റാദായം 101.62 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 11.42 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിലെ 1,434.79 കോടി രൂപയിൽ നിന്നും 63.93 ശതമാനം ഉയർന്നു 2,352.12 കോടി രൂപയായി. കമ്പനിയുടെ മൊത്ത ചെലവ് കഴിഞ്ഞ വർഷത്തിലെ  ജൂൺ പാദത്തിൽ ഉണ്ടായിരുന്ന 1,434.72 കോടി രൂപയിൽ നിന്നും 55.75 ശതമാനം ഉയർന്നു 2,234 കോടി രൂപയായി. ടെക്സ്റ്റിലെസിൽ നിന്നുള്ള വരുമാനം 1,976.28 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇത് 1,175.46 കോടി രൂപയായിരുന്നു. 68.12 […]


മുൻ നിര വസ്ത്ര നിർമാണ കമ്പനിയായ അരവിന്ദ് ലിമിറ്റഡിന്റെ ജൂൺ പാദ ഫലത്തിൽ കൺസോളിഡേറ്റഡ് അറ്റാദായം 101.62 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 11.42 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിലെ 1,434.79 കോടി രൂപയിൽ നിന്നും 63.93 ശതമാനം ഉയർന്നു 2,352.12 കോടി രൂപയായി. കമ്പനിയുടെ മൊത്ത ചെലവ് കഴിഞ്ഞ വർഷത്തിലെ ജൂൺ പാദത്തിൽ ഉണ്ടായിരുന്ന 1,434.72 കോടി രൂപയിൽ നിന്നും 55.75 ശതമാനം ഉയർന്നു 2,234 കോടി രൂപയായി. ടെക്സ്റ്റിലെസിൽ നിന്നുള്ള വരുമാനം 1,976.28 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇത് 1,175.46 കോടി രൂപയായിരുന്നു. 68.12 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യുണിറ്റ് വിലയിലുണ്ടായ വർധന മൂലം ചെലവിലുണ്ടായ വർദ്ധന ലഘുകരിക്കുന്നതിനു ഒരു പരിധി വരെ സാധിച്ചു. അഡ്വാൻസ് മെറ്റീരിയലിൽ നിന്നുള്ള വരുമാനം 193.7 കോടി രൂപയിൽ നിന്ന് 44.72 ശതമാനം ഉയർന്നു 279.57 കോടി രൂപയായി. വോളിയത്തിലുണ്ടായ വളർച്ചയും, വിലകയറ്റവുമാണ് ഇതിലേക്കു നയിച്ചത്. ദീർഘകാല കടം കുറക്കുന്നതിനാണ് കമ്പിനി ലക്ഷ്യമിടുന്നതെന്നും ഈ പാദത്തിൽ, 56 കോടി രൂപ അടച്ചു കൊണ്ട് 1,809 കോടി രൂപയുടെ അറ്റ കടം അടച്ചു തീർത്തുവെന്നും കമ്പനി അറിയിച്ചു. ഇന്ന് ബി എസ് ഇയിൽ അരവിന്ദിന്റെ ഓഹരികൾ 8.28 ശതമാനം ഉയർന്നിരുന്നു.