28 July 2022 11:43 PM GMT
Summary
ഡെല്‍ഹി: ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ (ഇഎസ്എഫ്ബിഎല്‍) ജൂണ്‍പാദ അറ്റാദായത്തിന്‍ ഇരട്ടിയിലധികം വര്‍ധനയോടെ 97 കോടി രൂപയായി. പലിശ ഇനത്തിലെ ഉയര്‍ന്ന വരുമാനമാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12 കോടി രൂപയായിരുന്നു അറ്റാദായമായി നേടിയത്. എന്നിരുന്നാലും, 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ലാഭം 119.51 കോടി രൂപയില്‍ നിന്ന് 18.8 ശതമാനം കുറഞ്ഞു. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം ഒരു വര്‍ഷം മുമ്പ് 922.55 കോടി രൂപയില്‍ നിന്ന് 1,073.62 കോടി […]
ഡെല്‍ഹി: ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ (ഇഎസ്എഫ്ബിഎല്‍) ജൂണ്‍പാദ അറ്റാദായത്തിന്‍ ഇരട്ടിയിലധികം വര്‍ധനയോടെ 97 കോടി രൂപയായി. പലിശ ഇനത്തിലെ ഉയര്‍ന്ന വരുമാനമാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12 കോടി രൂപയായിരുന്നു അറ്റാദായമായി നേടിയത്.
എന്നിരുന്നാലും, 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ലാഭം 119.51 കോടി രൂപയില്‍ നിന്ന് 18.8 ശതമാനം കുറഞ്ഞു. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം ഒരു വര്‍ഷം മുമ്പ് 922.55 കോടി രൂപയില്‍ നിന്ന് 1,073.62 കോടി രൂപയായി ഉയര്‍ന്നതായി ഇക്വിറ്റാസ് എസ്എഫ്ബി പറഞ്ഞു. സമാന പാദത്തില്‍ ബാങ്കിന്റെ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം 819 കോടി രൂപയില്‍ നിന്ന് 940 കോടി രൂപയായി ഉയര്‍ന്നു.
ആസ്തി ഗുണനിലവാരത്തില്‍, ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ മൊത്ത കിട്ടാക്കടങ്ങള്‍ (എന്‍പിഎ) 4.10 ശതമാനത്തിലെത്തി. 2021 ജൂണ്‍പാദത്തില്‍ ഇത് 4.76 ശതമാനമായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 856 കോടി രൂപയാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 2.38 ശതമാനത്തില്‍ നിന്ന് 2.15 ശതമാനമായി കുറഞ്ഞു. അതായത് 441.22 കോടി രൂപയില്‍ നിന്ന് 398.22 കോടി രൂപയായി കുറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ കിട്ടാക്കടങ്ങള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കുന്ന കരുതല്‍ തുക മുന്‍വര്‍ഷത്തെ 150 കോടിയില്‍ നിന്ന് 141.59 കോടിയായി കുറഞ്ഞു.
ഇക്വിറ്റാസ് എസ്എഫ്ബിയും ഹോള്‍ഡിംഗ് കമ്പനിയായ ഇക്വിറ്റാസ് ഹോള്‍ഡിംഗ്സും (ഇഎച്ച്എല്‍) തമ്മിലുള്ള ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് മെയ് മാസത്തില്‍ നിര്‍ദിഷ്ട ലയനത്തിന് ആര്‍ബിഐ അംഗീകാരം നല്‍കിയിട്ടുണ്ട്.