image

28 July 2022 7:08 AM

Banking

അറ്റാദായത്തില്‍ 71 ശതമാനം വര്‍ധന നേടി ബയോകോണ്‍

MyFin Desk

അറ്റാദായത്തില്‍ 71 ശതമാനം വര്‍ധന നേടി ബയോകോണ്‍
X

Summary

ജൂണിലവസാനിച്ച പാദത്തില്‍ പ്രമുഖ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ കണ്‍സോളിഡിറ്റഡ് അറ്റാദായം 71 ശതമാനം ഉയര്‍ന്ന് 144 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 84 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വരുമാനം 2,217 കോടി രൂപയായി ഉയര്‍ന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 1,808 കോടി രൂപയായിരുന്നു വരുമാനം. ബയോ സിമിലര്‍, ജനറിക് വിഭാഗത്തില്‍ ഉണ്ടായ മികച്ച വളര്‍ച്ച വരുമാന വര്‍ധനക്ക് കാരണമായെന്ന് ബയോ കോണിന്റെ എക്‌സ്‌ക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ […]


ജൂണിലവസാനിച്ച പാദത്തില്‍ പ്രമുഖ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ കണ്‍സോളിഡിറ്റഡ് അറ്റാദായം 71 ശതമാനം ഉയര്‍ന്ന് 144 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 84 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വരുമാനം 2,217 കോടി രൂപയായി ഉയര്‍ന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 1,808 കോടി രൂപയായിരുന്നു വരുമാനം. ബയോ സിമിലര്‍, ജനറിക് വിഭാഗത്തില്‍ ഉണ്ടായ മികച്ച വളര്‍ച്ച വരുമാന വര്‍ധനക്ക് കാരണമായെന്ന് ബയോ കോണിന്റെ എക്‌സ്‌ക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നേരിട്ടിരുന്ന പ്രതിസന്ധികളെ മറികടന്നു വരും വര്‍ഷങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ചക്ക് കമ്പനി ബിസിനസുകള്‍ തയ്യാറാണെന്നും അദ്ദേഹം കൂടി ചേര്‍ത്തു.