image

27 July 2022 2:17 AM GMT

Banking

ഇന്ത്യൻ വിപണിയില്‍ നേട്ടക്കുതിപ്പുമായി യുണിലിവര്‍: എച് യുഎൽ അറ്റാദായം 13.85% വർധിച്ചു

PTI

ഇന്ത്യൻ വിപണിയില്‍ നേട്ടക്കുതിപ്പുമായി യുണിലിവര്‍: എച് യുഎൽ അറ്റാദായം 13.85% വർധിച്ചു
X

Summary

ഡെല്‍ഹി: പോയ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യൻ വിപണിയില്‍ വില്‍പ്പന ശക്തമായി വളര്‍ന്നതായി യൂണിലിവര്‍. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 8.1 ശതമാനം വര്‍ധിച്ച് 29.6 ബില്യണ്‍ യൂറോയിലെത്തി. മിക്ക ആഗോള വിപണികളും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും ചൈനയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നത് രണ്ടാം പാദത്തെ പ്രതികൂലമായി ബാധിച്ചു. 'ഞങ്ങളുടെ മൂന്ന് മുന്‍ഗണനാ വിപണികളില്‍, യുഎസ്എയും ഇന്ത്യയും വീണ്ടും ശക്തമായി വളര്‍ന്നു. അതേസമയം ചൈനയിലെ വില്‍പ്പനയെ രണ്ടാം പാദത്തിലെ ലോക്ക്ഡൗണ്‍ ബാധിച്ചു," യുണിലിവര്‍ സിഇഒ അലന്‍ […]


ഡെല്‍ഹി: പോയ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യൻ വിപണിയില്‍ വില്‍പ്പന ശക്തമായി വളര്‍ന്നതായി യൂണിലിവര്‍. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 8.1 ശതമാനം വര്‍ധിച്ച് 29.6 ബില്യണ്‍ യൂറോയിലെത്തി.

മിക്ക ആഗോള വിപണികളും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും ചൈനയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നത് രണ്ടാം പാദത്തെ പ്രതികൂലമായി ബാധിച്ചു.

'ഞങ്ങളുടെ മൂന്ന് മുന്‍ഗണനാ വിപണികളില്‍, യുഎസ്എയും ഇന്ത്യയും വീണ്ടും ശക്തമായി വളര്‍ന്നു. അതേസമയം ചൈനയിലെ വില്‍പ്പനയെ രണ്ടാം പാദത്തിലെ ലോക്ക്ഡൗണ്‍ ബാധിച്ചു," യുണിലിവര്‍ സിഇഒ അലന്‍ ജോപ്പ് പറഞ്ഞു.

യുണിലിവറിന്റെ ഏഷ്യ-ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തുര്‍ക്കി-റഷ്യ, ഉക്രെയ്ന്‍, ബെലാറസ് ( Asia/AMET/RUB) വിഭാഗത്തിന് കീഴിലാണ് ഇന്ത്യ വരുന്നത്. ഇത് ഒന്‍പത് ശതമാനം മുതല്‍ 13.7 ബില്യണ്‍ യൂറോ വരെ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, സോണില്‍ അതിന്റെ അളവ് 1.1 ശതമാനം കുറഞ്ഞു.

രണ്ടാം പാദത്തില്‍ യൂണിലിവറിന്റെ മൊത്തം വില്‍പ്പന 7.1 ബില്യണ്‍ യൂറോയാണ്.

പണപ്പെരുപ്പത്തിന്റെ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആഗോള മാക്രോ ഇക്കണോമിക് വീക്ഷണം അനിശ്ചിതത്വത്തിലാണെന്നും എന്നാല്‍ 2022-ലും അതിനുശേഷവും പ്രവര്‍ത്തന മികവിലും വിതരണത്തിലും തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ജോപ്പ് പറഞ്ഞു.

ആഗോള തേയില ബിസിനിസായ എക്തേര യുടെ വില്‍പ്പനയും കേശ സംരക്ഷണ ഉത്പന്നങ്ങളുടെ മുന്‍നിര ദാതാവായ ന്യൂടാഫോളിനെ ഏറ്റെടുക്കലും പൂര്‍ത്തിയാക്കിക്കൊണ്ട് കമ്പനി പോര്‍ട്ട്ഫോളിയോ പുന:ക്രമീകരിക്കുന്നത് തുടരും.

യുണിലിവറിന്റെ ഇന്ത്യയിലെ അനുബന്ധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ (എച്ച്യുഎല്‍) ജൂണ്‍ പാദത്തിലെ അറ്റാദായം 13.85 ശതമാനം വര്‍ധിച്ച് 2,391 കോടി രൂപയായി. ഇക്കാലയളവില്‍ മൊത്ത വരുമാനം 20.36 ശതമാനം ഉയര്‍ന്ന് 14,757 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,260 കോടി രൂപയായിരുന്നു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള എച്ച്യുഎല്ലിന്റെ വരുമാനം 14,331 കോടി രൂപയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,996 കോടി രൂപയില്‍ നിന്ന് 19.46 ശതമാനം വര്‍ധന രേഖപ്പെടുത്തി.