25 July 2022 9:09 AM GMT
Summary
മുംബൈ: ടെക്ക് മഹീന്ദ്ര ജൂണ്‍ പാദത്തില്‍ 1,132 കോടി രൂപയുടെ അറ്റാദായം നേടിയെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 16.4 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി എകസ്‌പോര്‍ട്ടറാണ് ടെക്ക് മഹീന്ദ്ര. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,353 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 24.6 ശതമാനം ഉയര്‍ന്ന് 12,709 കോടി രൂപയായെന്നും മുന്‍വര്‍ഷം ഇത് 10,198 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി […]
മുംബൈ: ടെക്ക് മഹീന്ദ്ര ജൂണ്‍ പാദത്തില്‍ 1,132 കോടി രൂപയുടെ അറ്റാദായം നേടിയെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 16.4 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി എകസ്‌പോര്‍ട്ടറാണ് ടെക്ക് മഹീന്ദ്ര. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,353 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 24.6 ശതമാനം ഉയര്‍ന്ന് 12,709 കോടി രൂപയായെന്നും മുന്‍വര്‍ഷം ഇത് 10,198 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.
ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 9.2 ശതമാനം ഇടിഞ്ഞ് 1,403.4 കോടി രൂപയായി. പ്രവര്‍ത്തനത്തില്‍ നിന്നുള്ള ലാഭത്തിന്റെ മാര്‍ജിന്‍ 11 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇത് 15.2 ശതമാനമായിരുന്നു.
ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയില്‍ 6,862 ജീവനക്കാരെയാണ് അധികമായി നിയമിച്ചത്. ആകെ 1.58 ലക്ഷം ജീവനക്കാരാണ് ടെക് മഹീന്ദ്രയില്‍ ജോലി ചെയ്യുന്നത്.
കമ്പനിയുടെ ഓഹരികൾ ഇന്ന് ബി എസ് സി-യിൽ 1.15 ശതമാനം ഇടിഞ്ഞു 1,016.55 രൂപയ്ക്കു വ്യാപാരം അവസാനിപ്പിച്ചു.