image

25 July 2022 5:13 AM GMT

Banking

പ്രതികൂലമായ പണപ്പെരുപ്പത്തിലും അറ്റാദായം ഉയർത്തി എച്ച് യു എൽ

MyFin Bureau

പ്രതികൂലമായ പണപ്പെരുപ്പത്തിലും അറ്റാദായം ഉയർത്തി എച്ച്  യു എൽ
X

Summary

എച്ച് യു എല്ലിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 11 ശതമാനം ഉയർന്നു 2,289 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,061 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 11,982 കോടി രൂപയിൽ നിന്നും 20 ശതമാനം ഉയർന്നു 14,409 കോടി രൂപയായി. കമ്പനിയുടെ വിറ്റുവരവ് 19 ശതമാനത്തോളം ഉയർന്നു. അടിസ്ഥാന വോളിയം വളർച്ച 6 ശതമാനവും ഉയർന്നു. പണപ്പെരുപ്പ മാന്ദ്യം പ്രതികൂലമായിരുന്നുവെങ്കിലും എബിറ്റ്ഡ മാർജിൻ 23.2 ശതമാനമായി. […]


എച്ച് യു എല്ലിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 11 ശതമാനം ഉയർന്നു 2,289 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,061 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 11,982 കോടി രൂപയിൽ നിന്നും 20 ശതമാനം ഉയർന്നു 14,409 കോടി രൂപയായി.

കമ്പനിയുടെ വിറ്റുവരവ് 19 ശതമാനത്തോളം ഉയർന്നു. അടിസ്ഥാന വോളിയം വളർച്ച 6 ശതമാനവും ഉയർന്നു.

പണപ്പെരുപ്പ മാന്ദ്യം പ്രതികൂലമായിരുന്നുവെങ്കിലും എബിറ്റ്ഡ മാർജിൻ 23.2 ശതമാനമായി. നികുതിക്ക് മുൻപുള്ള ലാഭം 17 ശതമാനവും, നികുതി കിഴിച്ചുള്ള ലാഭം 11 ശതമാനവും വർധിച്ചു. സങ്കീർണമായ സാഹചര്യങ്ങൾക്കിടയിലും മികച്ച വളർച്ച പ്രകടമാക്കാൻ കഴിഞ്ഞുവെന്ന് സി ഇ ഓയും മാനേജിങ് ഡിറ്റക്ടറുമായ സൻജീവ്‌ മേത്ത പറഞ്ഞു.

Tags: