Summary
ഡെല്‍ഹി: 2023 സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (എഎംസി) നികുതിക്ക് ശേഷമുള്ള ലാഭം 9 ശതമാനം ഇടിഞ്ഞ് 314.2 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 345.4 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള ലാഭമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 3 ശതമാനം ഉയര്‍ന്ന് 521.6 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ […]
ഡെല്‍ഹി: 2023 സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (എഎംസി) നികുതിക്ക് ശേഷമുള്ള ലാഭം 9 ശതമാനം ഇടിഞ്ഞ് 314.2 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 345.4 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള ലാഭമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 3 ശതമാനം ഉയര്‍ന്ന് 521.6 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ശരാശരി കൈകാര്യ ആസ്തി (എഎയുഎം) 4.15 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.17 ലക്ഷം കോടി രൂപയായിരുന്നു.
എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റ്മെന്റ് മാനേജറായ എച്ച്ഡിഎഫ്സി എഎംസിക്ക് ഇക്വിറ്റിയിലും സ്ഥിരവരുമാനത്തിലും മറ്റുള്ളവയിലും വൈവിധ്യമാര്‍ന്ന ആസ്തി വിഭാഗങ്ങളുണ്ട്. വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയ്ക്കൊപ്പം ബാങ്കുകള്‍, സ്വതന്ത്ര
സാമ്പത്തിക ഉപദേഷ്ടാക്കള്‍, ദേശീയ വിതരണക്കാര്‍ എന്നിവരടങ്ങുന്ന രാജ്യവ്യാപകമായ ശൃംഖലയും ഇവര്‍ക്കുണ്ട്.