image

19 July 2022 5:08 AM GMT

Banking

ഡിസിഎം ശ്രീറാം ഒന്നാംപാദ ലാഭം 61% ഉയര്‍ന്ന് 253.96 കോടി രൂപയായി

PTI

ഡിസിഎം ശ്രീറാം ഒന്നാംപാദ ലാഭം 61% ഉയര്‍ന്ന് 253.96 കോടി രൂപയായി
X

Summary

ഡെല്‍ഹി: 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഡിസിഎം ശ്രീറാമിന്റെ അറ്റാദായം 61 ശതമാനം വര്‍ധിച്ച് 253.96 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 157.87 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 2,025.11 കോടി രൂപയില്‍ നിന്ന് 2,999.90 കോടി രൂപയായി ഉയര്‍ന്നു. ക്ലോറോ വിനൈല്‍, പഞ്ചസാര, വളങ്ങള്‍, ജൈവവിത്തുകള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ബിസിനസുകളുള്ള കമ്പനിയാണ് ഡല്‍ഹി ആസ്ഥാനമായുള്ള ഡിസിഎം […]


ഡെല്‍ഹി: 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഡിസിഎം ശ്രീറാമിന്റെ അറ്റാദായം 61 ശതമാനം വര്‍ധിച്ച് 253.96 കോടി രൂപയിലെത്തി.

മുന്‍ വര്‍ഷം 157.87 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 2,025.11 കോടി രൂപയില്‍ നിന്ന് 2,999.90 കോടി രൂപയായി ഉയര്‍ന്നു.

ക്ലോറോ വിനൈല്‍, പഞ്ചസാര, വളങ്ങള്‍, ജൈവവിത്തുകള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ബിസിനസുകളുള്ള കമ്പനിയാണ് ഡല്‍ഹി ആസ്ഥാനമായുള്ള ഡിസിഎം ശ്രീറാം.