image

16 July 2022 7:00 AM

Banking

ഒന്നാം പാദത്തില്‍ ജസ്റ്റ് ഡയലിന് നഷ്ടം 48.36 കോടി രൂപ

Agencies

ഒന്നാം പാദത്തില്‍ ജസ്റ്റ് ഡയലിന് നഷ്ടം 48.36 കോടി രൂപ
X

Summary

ഡെല്‍ഹി: ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ ലോക്കല്‍ സെര്‍ച്ച് പ്ലാറ്റ്‌ഫോമായ ജസ്റ്റ് ഡയലിന്റെ മൊത്തം നഷ്ടം 48.36 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3.52 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള അറ്റ വരുമാനം 12.2 ശതമാനം ഉയര്‍ന്ന് 185.6 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 165.41 കോടി രൂപയായിരുന്നു അറ്റവരുമാനം. ഈ പാദത്തിലെ സന്ദര്‍ശകരുടെ മൊത്തം ട്രാഫിക് 19.1 ശതമാനം വര്‍ധിച്ച് […]


ഡെല്‍ഹി: ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ ലോക്കല്‍ സെര്‍ച്ച് പ്ലാറ്റ്‌ഫോമായ ജസ്റ്റ് ഡയലിന്റെ മൊത്തം നഷ്ടം 48.36 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3.52 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള അറ്റ വരുമാനം 12.2 ശതമാനം ഉയര്‍ന്ന് 185.6 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 165.41 കോടി രൂപയായിരുന്നു അറ്റവരുമാനം.

ഈ പാദത്തിലെ സന്ദര്‍ശകരുടെ മൊത്തം ട്രാഫിക് 19.1 ശതമാനം വര്‍ധിച്ച് 14.79 കോടിയിലെത്തിയെന്ന് ജസ്റ്റ് ഡയല്‍ അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 84.3 ശതമാനവും മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ളതാണ്.

11.3 ശതമാനം ഡെസ്‌ക്ടോപ്പ്/ ലാപ്‌ടോപ് ഉപയോക്താക്കളില്‍ നിന്നും 4.4 ശതമാനം വോയിസ് പ്ലാറ്റ്‌ഫോമില്‍ നിന്നുമാണെന്നും കമ്പനി വ്യക്തമാക്കി.

ടെക്‌നോളജി, കണ്ടന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലേക്ക് കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് കമ്പനി.