image

14 July 2022 6:33 AM GMT

Technology

ഒന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കിന്റെ ലാഭം 33.5 കോടിയായി

MyFin Desk

ഒന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കിന്റെ ലാഭം 33.5 കോടിയായി
X

Summary

ഒന്നാം പാദത്തില്‍ ഐടി കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക്കിന്റെ (എല്‍ടിഐ) കണ്‍സോളിഡേറ്റഡ് അറ്റാദായം 27.6 ശതമാനം വര്‍ധിച്ച് 633.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 496.3 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 3,462.5 കോടി രൂപയില്‍ നിന്ന് 30.62 ശതമാനം വര്‍ധിച്ച് 4,522.8 കോടി രൂപയായി.  ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് […]


ഒന്നാം പാദത്തില്‍ ഐടി കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക്കിന്റെ (എല്‍ടിഐ) കണ്‍സോളിഡേറ്റഡ് അറ്റാദായം 27.6 ശതമാനം വര്‍ധിച്ച് 633.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 496.3 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 3,462.5 കോടി രൂപയില്‍ നിന്ന് 30.62 ശതമാനം വര്‍ധിച്ച് 4,522.8 കോടി രൂപയായി.
ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് മേഖലയാണ് കമ്പനിയുടെ വരുമാനത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത്. ഇത് മുന്‍ വര്‍ഷത്തെ 1,612 കോടി രൂപയില്‍ നിന്ന് 2022 ജൂണ്‍ പാദത്തില്‍ 34.12 ശതമാനം വര്‍ധിച്ച് 2,162.1 കോടി രൂപയായി.