image

12 July 2022 10:25 AM GMT

Banking

ഇരുമ്പയിരിന്റെ വില കുറയ്ക്കൽ: എൻഎംഡിസി ഓഹരികളിൽ ഇടിവ്

MyFin Bureau

ഇരുമ്പയിരിന്റെ വില കുറയ്ക്കൽ: എൻഎംഡിസി ഓഹരികളിൽ ഇടിവ്
X

Summary

എൻഎംഡിസി യുടെ ഓഹരികൾ ഇന്ന് വിപണിയിൽ 7 ശതമാനം ഇടിഞ്ഞു. കമ്പനി ഉടനടി ഇരുമ്പയിരിന്റെ വില കുറക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് വിലയിടിഞ്ഞത്. കമ്പനി ലംമ്പ്‌ അയിരിന്റെ വില നിലവിലെ വിലയിൽ നിന്നും 11.4 ശതമാനം കുറച്ച് ടണ്ണിന് 3,900 രൂപയാക്കാൻ തീരുമാനിച്ചു. ഫൈനിന്റെ വില 15.1 ശതമാനം കുറച്ച് ടണ്ണിന് 2,810 രൂപയാക്കി. ഓഹരി ഇന്ന് 5.28 ശതമാനം ഇടിഞ്ഞ് 103.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പ് അയിര് നിർമ്മാതാക്കളാണ്. […]


എൻഎംഡിസി യുടെ ഓഹരികൾ ഇന്ന് വിപണിയിൽ 7 ശതമാനം ഇടിഞ്ഞു. കമ്പനി ഉടനടി ഇരുമ്പയിരിന്റെ വില കുറക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് വിലയിടിഞ്ഞത്. കമ്പനി ലംമ്പ്‌ അയിരിന്റെ വില നിലവിലെ വിലയിൽ നിന്നും 11.4 ശതമാനം കുറച്ച് ടണ്ണിന് 3,900 രൂപയാക്കാൻ തീരുമാനിച്ചു. ഫൈനിന്റെ വില 15.1 ശതമാനം കുറച്ച് ടണ്ണിന് 2,810 രൂപയാക്കി. ഓഹരി ഇന്ന് 5.28 ശതമാനം ഇടിഞ്ഞ് 103.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പ് അയിര് നിർമ്മാതാക്കളാണ്. നിലവിൽ 35 മില്യൺ ടൺ ഇരുമ്പ് അയിര് മൂന്ന് ഖനികളിൽ നിന്നുമായി ഉത്പാദിപ്പിക്കുന്നു.