image

5 Jun 2022 3:38 AM GMT

Banking

വിപണി തുറന്നു, ടാറ്റ സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 76 ശതമാനം ഉയര്‍ന്നു

Agencies

വിപണി തുറന്നു, ടാറ്റ സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 76 ശതമാനം ഉയര്‍ന്നു
X

Summary

ഡെല്‍ഹി: കോഫീ ഷോപ് ശൃംഖലയായ ടാറ്റ സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 2021-22 വര്‍ഷത്തില്‍ 76 ശതമാനം ഉയര്‍ന്ന് 636 കോടി രൂപയായി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായത് കമ്പനിയുടെ അറ്റ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. വരുമാന വളര്‍ച്ചയ്ക്ക് സഹായിച്ചത് നിലവിലുള്ള സ്റ്റോറുകള്‍ക്കു പുറമേ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പുതിയ സ്റ്റോറുകളുമാണെന്ന് കമ്പനി അറിയിച്ചു. കമ്പനിക്ക് 26 നഗരങ്ങളിലായി 268 സ്റ്റോറുകളുണ്ട്. 2012-ല്‍ രൂപീകരിച്ച ടാറ്റ സ്റ്റാര്‍ബക്‌സ്, സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷനും, […]


ഡെല്‍ഹി: കോഫീ ഷോപ് ശൃംഖലയായ ടാറ്റ സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 2021-22 വര്‍ഷത്തില്‍ 76 ശതമാനം ഉയര്‍ന്ന് 636 കോടി രൂപയായി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായത് കമ്പനിയുടെ അറ്റ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു.

വരുമാന വളര്‍ച്ചയ്ക്ക് സഹായിച്ചത് നിലവിലുള്ള സ്റ്റോറുകള്‍ക്കു പുറമേ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പുതിയ സ്റ്റോറുകളുമാണെന്ന് കമ്പനി അറിയിച്ചു. കമ്പനിക്ക് 26 നഗരങ്ങളിലായി 268 സ്റ്റോറുകളുണ്ട്. 2012-ല്‍ രൂപീകരിച്ച ടാറ്റ സ്റ്റാര്‍ബക്‌സ്, സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷനും, ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 86 കോടി രൂപയുടെ കൂടി ഓഹരി പങ്കാളിത്തം കമ്പനിയില്‍ നേടിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വില്‍പ്പന ഉയരുകയും, ഏട്ട് പുതിയ നഗരങ്ങളിലേക്കു കൂടി കമ്പനി വ്യാപിക്കുകയും, പുതിയ 50 സ്റ്റോറുകള്‍ തുറക്കുകയും ചെയ്തിരുന്നു.