Summary
ഡെല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്സിഐ) നാലാംപാദ കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ 77.42 ശതമാനം വര്‍ധന. ഇതോടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 152.16 കോടി രൂപയായി. 2020-21 ലെ ഇതേ പാദത്തില്‍ കമ്പനി 85.76 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് ലാഭം നേടിയിരുന്നു. നാലാംപാദത്തിലെ മൊത്തം വരുമാനം 1,364.62 കോടി രൂപയായി ഉയര്‍ന്നു. തൊട്ട് മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 900.73 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ മൊത്തം ചെലവ് 1,223.76 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് […]
ഡെല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്സിഐ) നാലാംപാദ കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ 77.42 ശതമാനം വര്‍ധന. ഇതോടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 152.16 കോടി രൂപയായി.
2020-21 ലെ ഇതേ പാദത്തില്‍ കമ്പനി 85.76 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് ലാഭം നേടിയിരുന്നു. നാലാംപാദത്തിലെ മൊത്തം വരുമാനം 1,364.62 കോടി രൂപയായി ഉയര്‍ന്നു. തൊട്ട് മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 900.73 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ മൊത്തം ചെലവ് 1,223.76 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 838.57 കോടി രൂപയായിരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 865.22 കോടി രൂപയുടെ കണ്‍സോളിഡേറ്റ്ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 696.09 കോടി രൂപയായിരുന്നു ലാഭം.