27 May 2022 12:34 AM
Summary
ഡെല്‍ഹി: 2022 മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്പിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ഏഴ് ശതമാനം വര്‍ധിച്ച് 515.90 കോടി രൂപയായി. 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 482.35 കോടി രൂപയായിരുന്നു. അവലോകന പാദത്തിലെ മൊത്തവരുമാനം ഒരു വര്‍ഷം മുമ്പുള്ള 2,100.12 കോടിയില്‍ നിന്ന് 2,026.62 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 3,599.88 കോടി രൂപയില്‍ നിന്ന് 3,774.33 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വരുമാനം, 2020-21ലെ […]
ഡെല്‍ഹി: 2022 മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്പിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ഏഴ് ശതമാനം വര്‍ധിച്ച് 515.90 കോടി രൂപയായി. 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 482.35 കോടി രൂപയായിരുന്നു.
അവലോകന പാദത്തിലെ മൊത്തവരുമാനം ഒരു വര്‍ഷം മുമ്പുള്ള 2,100.12 കോടിയില്‍ നിന്ന് 2,026.62 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 3,599.88 കോടി രൂപയില്‍ നിന്ന് 3,774.33 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വരുമാനം, 2020-21ലെ 10,710.86 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 2021-22ല്‍ 10,152.84 രൂപയായി.
തുടര്‍ന്നുള്ള വാര്‍ഷിക പൊതുയോഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍, 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 ശതമാനം അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാർച്ചിൽ പ്രഖ്യാപിച്ച 1.31 രൂപ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്.