image

23 May 2022 8:55 AM GMT

Banking

വളർച്ചാ പദ്ധതി: ഇന്ത്യൻ ഹോട്ടൽസ് ഓഹരികളിൽ 4 ശതമാനം വർധന

MyFin Bureau

വളർച്ചാ പദ്ധതി: ഇന്ത്യൻ ഹോട്ടൽസ് ഓഹരികളിൽ 4 ശതമാനം വർധന
X

Summary

ഇന്ത്യൻ ഹോട്ടൽസിന്റെ ഓഹരികളിൽ ഇന്ന് 4 ശതമാനം വർധനവുണ്ടായി. കമ്പനിയുടെ മുന്നോട്ടുള്ള ലാഭ കേന്ദ്രീകൃതമായ വളർച്ച വിശദമാക്കുന്ന പദ്ധതി പുറത്തുവിട്ടതിനെ തുടർന്നാണിത്. 300 ഹോട്ടലുകളെ ഉൾപ്പെടുത്തി പുതിയൊരു പോർട്ട്ഫോളിയോ രൂപീകരിക്കാനും, 33 ശതമാനം എബിറ്റ്ട മാർജിൻ (Ebitda margin) നേടാനും കമ്പനി പദ്ധതിയിടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ പുതിയ ബിസ്സിനസ്സുകളിൽ നിന്നും, മാനേജ്‌മന്റ് ഫീസിൽ നിന്നും 35 ശതമാനം എബിറ്റ്ട സംഭാവന ലഭിക്കത്തക്ക വിധമാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. 'ആഹ്വാൻ 2025' എന്ന പേരിൽ ആസൂത്രണം ചെയ്തിരിക്കുന്ന […]


ഇന്ത്യൻ ഹോട്ടൽസിന്റെ ഓഹരികളിൽ ഇന്ന് 4 ശതമാനം വർധനവുണ്ടായി. കമ്പനിയുടെ മുന്നോട്ടുള്ള ലാഭ കേന്ദ്രീകൃതമായ വളർച്ച വിശദമാക്കുന്ന...

ഇന്ത്യൻ ഹോട്ടൽസിന്റെ ഓഹരികളിൽ ഇന്ന് 4 ശതമാനം വർധനവുണ്ടായി.
കമ്പനിയുടെ മുന്നോട്ടുള്ള ലാഭ കേന്ദ്രീകൃതമായ വളർച്ച വിശദമാക്കുന്ന പദ്ധതി പുറത്തുവിട്ടതിനെ തുടർന്നാണിത്.

300 ഹോട്ടലുകളെ ഉൾപ്പെടുത്തി പുതിയൊരു പോർട്ട്ഫോളിയോ രൂപീകരിക്കാനും, 33 ശതമാനം എബിറ്റ്ട മാർജിൻ (Ebitda margin) നേടാനും കമ്പനി പദ്ധതിയിടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ പുതിയ ബിസ്സിനസ്സുകളിൽ നിന്നും, മാനേജ്‌മന്റ് ഫീസിൽ നിന്നും 35 ശതമാനം എബിറ്റ്ട സംഭാവന ലഭിക്കത്തക്ക വിധമാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. 'ആഹ്വാൻ 2025' എന്ന പേരിൽ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ ലാഭ വർദ്ധനവിനും, ബ്രാൻഡ് സ്‌കേപ്പ് വിപുലീകരിക്കുവാനും, പോർട്ട്ഫോളിയോ ഉടച്ചു വാർക്കുവാനും ലക്ഷ്യമിടുന്നു.

"വളർച്ചാ വേഗം നിലനിർത്തികൊണ്ട്, ഇന്ത്യൻ ഹോട്ടൽസ് 100 ഹോട്ടലുകളുമായി കരാറിൽ ഏർപ്പെടുകയും 40 എണ്ണം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആരംഭിക്കുകയും ചെയ്തു. ഇത് കമ്പനിയെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കി മാറ്റി. ആഹ്വാൻ 2025 കമ്പനിയുടെ ലാഭകരമായ വളർച്ചയെ ത്വരിതപ്പെടുത്തും," എംഡിയും സിഇഒ യുമായ പുനീത് ഛത്വാൽ പറഞ്ഞു. ബിഎസ്ഇ യിൽ കമ്പനിയുടെ ഓഹരി ഇന്ന് 231.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.