19 May 2022 9:27 AM GMT
Summary
ലുപിൻ ഓഹരികൾ ബിഎസ്ഇയിൽ 7.11 ശതമാനം വീണു. മാർച്ച്പാദത്തിൽ അറ്റനഷ്ടം 511.9 കോടി രൂപയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ തകർച്ച. യുഎസിലെ വിലക്കുറവും, ഉയർന്ന ചെലവുമാണ് കമ്പനിക്കു നഷ്ടമുണ്ടാവാൻ കാരണമായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നികുതിക്കു ശേഷമുള്ള ലാഭം 464.2 കോടി രൂപയായിരുന്നു. "നിലവിലെ പാദം യുഎസിലെ വിലത്തകർച്ചയിലും, അസംസ്കൃത വസ്തുക്കളുടെയും, ചരക്കുകളുടെയും വിലക്കയറ്റം മൂലവും സങ്കീർണ്ണമായിരുന്നു. എങ്കിലും മറ്റ് വിപണികളിൽ ഞങ്ങളുടെ ലാഭവും, വരുമാനവും വളർച്ച തുടരുന്നുണ്ട്. പ്രവർത്തനങ്ങളുടെ ചെലവ് പരമാവധി കുറച്ചു. […]
ലുപിൻ ഓഹരികൾ ബിഎസ്ഇയിൽ 7.11 ശതമാനം വീണു. മാർച്ച്പാദത്തിൽ അറ്റനഷ്ടം 511.9 കോടി രൂപയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ തകർച്ച. യുഎസിലെ വിലക്കുറവും, ഉയർന്ന ചെലവുമാണ് കമ്പനിക്കു നഷ്ടമുണ്ടാവാൻ കാരണമായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നികുതിക്കു ശേഷമുള്ള ലാഭം 464.2 കോടി രൂപയായിരുന്നു.
"നിലവിലെ പാദം യുഎസിലെ വിലത്തകർച്ചയിലും, അസംസ്കൃത വസ്തുക്കളുടെയും, ചരക്കുകളുടെയും വിലക്കയറ്റം മൂലവും സങ്കീർണ്ണമായിരുന്നു. എങ്കിലും മറ്റ് വിപണികളിൽ ഞങ്ങളുടെ ലാഭവും, വരുമാനവും വളർച്ച തുടരുന്നുണ്ട്. പ്രവർത്തനങ്ങളുടെ ചെലവ് പരമാവധി കുറച്ചു. ആഗോള ഉത്പന്നങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം ഞങ്ങളുടെ സങ്കീർണ്ണമായ ജനറിക് പ്ലാറ്റ്‌ഫോമുകളുടെ ഉത്പാദനം ഉറപ്പാക്കുകയും, ഇന്ത്യയെപ്പോലുള്ള വിപണികളിൽ ഇരട്ടിയാക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ പകുതിക്ക് ശേഷം ലാഭക്ഷമതയിൽ മികച്ച ഉയർച്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ലുപിൻ മാനേജിങ് ഡയറക്ടർ നിലേഷ് ഗുപ്ത പറഞ്ഞു.