18 May 2022 9:11 AM GMT
Summary
മാര്‍ച്ച് പാദത്തില്‍ മികച്ച വളര്‍ച്ച പ്രകടമാക്കിയതിനാല്‍ പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയില്‍ 4.16 ശതമാനം ഉയര്‍ന്നു. ആഭ്യന്തര, വിദേശ വിപണികളില്‍ മികച്ച വളര്‍ച്ചാനിരക്കാണ് കമ്പനി കാഴ്ച്ചവെച്ചിട്ടുള്ളത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 204.6 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 179.7 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 17 ശതമാനം വര്‍ധിച്ച് 1395.2 കോടി രൂപയായി. ഇതില്‍ ആഭ്യന്തര വിപണിയുടെ വളര്‍ച്ച 47 ശതമാനവും, കയറ്റുമതി വളര്‍ച്ച 11 ശതമാനവുമാണ്. ഈ വരുമാന […]
മാര്‍ച്ച് പാദത്തില്‍ മികച്ച വളര്‍ച്ച പ്രകടമാക്കിയതിനാല്‍ പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയില്‍ 4.16 ശതമാനം ഉയര്‍ന്നു. ആഭ്യന്തര, വിദേശ വിപണികളില്‍ മികച്ച വളര്‍ച്ചാനിരക്കാണ് കമ്പനി കാഴ്ച്ചവെച്ചിട്ടുള്ളത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 204.6 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 179.7 കോടി രൂപയായിരുന്നു.
കമ്പനിയുടെ വരുമാനം 17 ശതമാനം വര്‍ധിച്ച് 1395.2 കോടി രൂപയായി. ഇതില്‍ ആഭ്യന്തര വിപണിയുടെ വളര്‍ച്ച 47 ശതമാനവും, കയറ്റുമതി വളര്‍ച്ച 11 ശതമാനവുമാണ്. ഈ വരുമാന വളര്‍ച്ച കൈവരിച്ചത് 7 ശതമാനം വിലവര്‍ധനവിലൂടെയും, ബാക്കി ബിസിനസ് വോള്യത്തിന്റെ വളര്‍ച്ചയില്‍ നിന്നുമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് നേരിടാന്‍ കമ്പനി മൂന്നാം പാദത്തിലും നാലാം പാദത്തിലും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു.
"കമ്പനിയുടെ ലക്ഷ്യം ദ്രുതഗതിയിലുള്ളതും, വ്യത്യസ്തത പുലര്‍ത്തുന്നതും, ജൈവികവും, അജൈവികവുമായ വളര്‍ച്ചയാണ്. സാങ്കേതികമായും ശാസ്ത്രീയമായും മുന്നിട്ടു നില്‍ക്കുക വഴി ഈ ലക്ഷ്യം സാധിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്," കമ്പനി അധികൃതര്‍ വ്യക്തമാക്കി.