18 May 2022 5:01 AM GMT
Summary
ഡെല്‍ഹി: വരുമാനം കുറഞ്ഞതിനാല്‍ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി പ്രമുഖരായ ഡിഎല്‍എഫിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി 405.33 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 480.94 കോടി രൂപയായിരുന്നു അറ്റാദായം, കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്തവരുമാനം 1,906.59 കോടി രൂപയില്‍ നിന്ന് 1,652.13 കോടി രൂപയായി കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,093.61 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം […]
ഡെല്‍ഹി: വരുമാനം കുറഞ്ഞതിനാല്‍ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി പ്രമുഖരായ ഡിഎല്‍എഫിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി 405.33 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 480.94 കോടി രൂപയായിരുന്നു അറ്റാദായം, കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്തവരുമാനം 1,906.59 കോടി രൂപയില്‍ നിന്ന് 1,652.13 കോടി രൂപയായി കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,093.61 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 1,500.86 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 5,944.89 കോടിയില്‍ നിന്ന് 2021-22ല്‍ 6,137.85 കോടിയായി ഉയര്‍ന്നു.
വില്‍പ്പന ബുക്കിംഗ് ഇരട്ടിയിലധികം വര്‍ധിച്ച് 7,273 കോടി രൂപയായെന്ന് ഡിഎല്‍എഫ് പ്രസ്താവനയില്‍ പറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ അറ്റ കടവുമായി താരതമ്യം ചെയ്യുമ്പോള്‍ 46 ശതമാനം കുറവോടെ 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ അറ്റ കടം 2,680 കോടി രൂപയായി. റെസിഡന്‍ഷ്യല്‍ ബിസിനസ്സ് ഈ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്നും തങ്ങളുടെ എല്ലാ സെഗ്മെന്റുകളിലും ശക്തമായ വളര്‍ച്ചയാണ് കണ്ടതെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 4,683 കോടി രൂപയാണ് പുതിയ ബുക്കിംഗ്.
സുസ്ഥിരമായ വേഗതയും വളര്‍ച്ചയെ നയിക്കുന്ന ശക്തമായ ഘടകങ്ങളും ഇടത്തരം കാലയളവില്‍ ഭവന ആവശ്യകതയിലെ ഘടനാപരമായ ഉയര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് കമ്പനി പറഞ്ഞു. റെന്റല്‍ ബിസിനസ് വീണ്ടെടുക്കാനുള്ള സുസ്ഥിരമായ പാത തുടരുകയാണെന്ന് കമ്പനിയുടെ സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (ഉഇഇഉഘ) വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വാടക വരുമാനം 10 ശതമാനം വളര്‍ന്നു. റീട്ടെയില്‍ വരുമാനത്തില്‍ 67 ശതമാനം തിരിച്ചുവരവും ഉണ്ടായതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ് ഡിഎല്‍എഫ്.