4 May 2022 3:35 AM IST
Summary
ഡെല്‍ഹി: നാലാംപാദത്തിലെ അറ്റാദായത്തില്‍ 26 ശതമാനം ഇടിവ് നേരിട്ട് ഭക്ഷ്യ എണ്ണ ഉൽപ്പാദകരായ അദാനി വില്‍മര്‍. 234.29 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം (consolidated net profit). ഉയര്‍ന്ന നികുതിയാണ് കമ്പനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. നാലാം പാദത്തില്‍ 15,022.94 കോടി രൂപയുടെ ആകെ വരുമാനം നേടിയെന്നും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 10,698.51 കോടി രൂപയായിരുന്നു ആകെ വരുമാനമെന്നും കമ്പനി വ്യക്തമാക്കി. […]
ഡെല്‍ഹി: നാലാംപാദത്തിലെ അറ്റാദായത്തില്‍ 26 ശതമാനം ഇടിവ് നേരിട്ട് ഭക്ഷ്യ എണ്ണ ഉൽപ്പാദകരായ അദാനി വില്‍മര്‍. 234.29 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം (consolidated net profit). ഉയര്‍ന്ന നികുതിയാണ് കമ്പനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്.
നാലാം പാദത്തില്‍ 15,022.94 കോടി രൂപയുടെ ആകെ വരുമാനം നേടിയെന്നും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 10,698.51 കോടി രൂപയായിരുന്നു ആകെ വരുമാനമെന്നും കമ്പനി വ്യക്തമാക്കി. നാൽപ്പത് ശതമാനം വര്‍ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റാദായം 803.73 കോടി രൂപയായി ഉയര്‍ന്നു. 2020-21 കാലയളവില്‍ ഇത് 728.51 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 54,385.89 കോടി രൂപയുടെ ആകെ വരുമാനമാണ് കമ്പനി നേടിയത്. 2020-21 കാലയളവില്‍ ഇത് 37,194.69 കോടി രൂപയായിരുന്നു.
ഫോര്‍ച്ച്യൂൺ എന്ന ബ്രാന്‍ഡിനു കീഴില്‍ ഭക്ഷ്യ എണ്ണയും മറ്റ് ഭക്ഷ്യോത്പന്നങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് അദാനി വില്‍മര്‍. അദാനി ഗ്രൂപ്പും സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. ഐപിഒ വഴി 3,600 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്നു.