image

4 May 2022 4:59 AM GMT

Banking

Q4-ല്‍ അദാനി എന്റര്‍പ്രൈസസിന്റെ ലാഭത്തില്‍ 2% ഇടിവ്

PTI

Q4-ല്‍ അദാനി എന്റര്‍പ്രൈസസിന്റെ ലാഭത്തില്‍ 2% ഇടിവ്
X

Summary

ഡെല്‍ഹി: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ നികുതി കിഴിച്ചുള്ള ലാഭം 2 ശതമാനം ഇടിഞ്ഞ് 325.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 332.53 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നെന്ന് അദാനി എന്റര്‍പ്രൈസസ് ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ അറിയിച്ചു. എന്നാൽ, ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13,688.95 കോടി രൂപയില്‍ നിന്ന് 25,141.56 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ […]


ഡെല്‍ഹി: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ നികുതി കിഴിച്ചുള്ള ലാഭം 2 ശതമാനം ഇടിഞ്ഞ് 325.76 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 332.53 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നെന്ന് അദാനി എന്റര്‍പ്രൈസസ് ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ അറിയിച്ചു.

എന്നാൽ, ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13,688.95 കോടി രൂപയില്‍ നിന്ന് 25,141.56 കോടി രൂപയായി ഉയര്‍ന്നിരുന്നു.

ഇക്കാലയളവില്‍ കമ്പനിയുടെ ചെലവ് 13,213.95 കോടി രൂപയില്‍ നിന്ന് 24,673.25 കോടി രൂപയായി ഉയര്‍ന്നു.

അദാനിയുടെ നിലവിലുള്ള ബിസിനസ്സ് ശക്തിപ്പെടുന്നുണ്ട്. നെറ്റ്വര്‍ക്കുചെയ്ത എയര്‍പോര്‍ട്ട് ഇക്കോ സിസ്റ്റങ്ങള്‍, റോഡ്, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രീന്‍ ഡാറ്റാ സെന്ററുകള്‍ എന്നിവ പോലുള്ള പുതിയ ബിസിനസ്സുകള്‍ക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.