image

6 Feb 2022 4:35 AM GMT

Corporates

രാഹുല്‍ ഭാട്ടിയ ഇന്‍ഡിഗോ മാനേജിംഗ് ഡയറക്ടര്‍

MyFin Bureau

രാഹുല്‍ ഭാട്ടിയ ഇന്‍ഡിഗോ മാനേജിംഗ് ഡയറക്ടര്‍
X

Summary

ഡെല്‍ഹി: രാജ്യത്തെ മുന്‍നിര എയര്‍ലൈന്‍സായ ഇന്‍ഡിഗോയുടെ മാനേജിംഗ് ഡയറക്ടറായി രാഹുല്‍ ഭാട്ടിയയെ നിയമിച്ചു. ഇന്‍ഡിഗോ എന്നറിയപ്പെടുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ പ്രമോട്ടര്‍ കൂടിയാണ് അദ്ദേഹം. രാജ്യത്ത് ഇന്‍ഡിഗോയുടെ സാന്നിധ്യം കൂടുതല്‍ വിപൂലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അന്താരാഷ്ട്ര വിപണികളിലും കരുത്ത് തെളിയിക്കാനുമടക്കം മികച്ച മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ അജണ്ടയെന്ന് ഭാട്ടിയ വ്യക്തമാക്കി. കമ്പനിയുടെ മുന്നേറ്റത്തിന് ഈ നിയമനം സഹായകരമാകുമെന്നാണ് ഇന്‍ഡിഗോ ചെയര്‍മാന്‍ എം ദാമോദരന്‍ വ്യക്തമാക്കിയത്. എയര്‍ലൈനിന്‍രെ എല്ലാ വശങ്ങളും ഭാട്ടിയ മേല്‍നോട്ടം വഹിക്കുമെന്നും മാനേജ്‌മെന്റ് ടീമിനെ സജീവമായി


ഡെല്‍ഹി: രാജ്യത്തെ മുന്‍നിര എയര്‍ലൈന്‍സായ ഇന്‍ഡിഗോയുടെ മാനേജിംഗ് ഡയറക്ടറായി രാഹുല്‍ ഭാട്ടിയയെ നിയമിച്ചു. ഇന്‍ഡിഗോ എന്നറിയപ്പെടുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ പ്രമോട്ടര്‍ കൂടിയാണ് അദ്ദേഹം.

രാജ്യത്ത് ഇന്‍ഡിഗോയുടെ സാന്നിധ്യം കൂടുതല്‍ വിപൂലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അന്താരാഷ്ട്ര വിപണികളിലും കരുത്ത് തെളിയിക്കാനുമടക്കം മികച്ച മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ അജണ്ടയെന്ന് ഭാട്ടിയ വ്യക്തമാക്കി.

കമ്പനിയുടെ മുന്നേറ്റത്തിന് ഈ നിയമനം സഹായകരമാകുമെന്നാണ് ഇന്‍ഡിഗോ ചെയര്‍മാന്‍ എം ദാമോദരന്‍ വ്യക്തമാക്കിയത്. എയര്‍ലൈനിന്‍രെ എല്ലാ വശങ്ങളും ഭാട്ടിയ മേല്‍നോട്ടം വഹിക്കുമെന്നും മാനേജ്‌മെന്റ് ടീമിനെ സജീവമായി നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.