10 Jan 2023 11:09 AM IST
മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വിപി നന്ദകുമാറിന്റെ മകൾ ഡോ. സുമിത നന്ദൻ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഇതിന് മുൻപ് ഓൺലൈൻ ഗോൾഡ് ലോൺ വിഭാഗത്തിന്റെ സിഇഒ ആയി പ്രവർത്തിച്ചിട്ടുള്ള സുമിത എംഡി ആൻഡ് സിഇഒയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.