image

10 Jan 2025 6:55 AM GMT

News

ട്രംപിന്റെ സ്ഥാനാരോഹണം; ബോയിംഗ് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും

MyFin Desk

ട്രംപിന്റെ സ്ഥാനാരോഹണം; ബോയിംഗ്   ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും
X

Summary

  • ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ സംഭാവനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
  • കഴിഞ്ഞ പ്രസിഡന്റ് സ്ഥാനാരോഹണത്തിനും കമ്പനി സംഭാവന നല്‍കിയിരുന്നു


നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ബോയിംഗ് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യും. ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ യുഎസ് കമ്പനികളും ജനുവരി 20-ന് നടക്കുന്ന ഇവന്റിനായി സംഭാവന നല്‍കുന്നുണ്ട്.

2017-ലെ ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉള്‍പ്പെടെ, അവസാനത്തെ മൂന്ന് പ്രസിഡന്റ് സ്ഥാനാരോഹണങ്ങള്‍ക്കും കമ്പനി ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു.

അമേരിക്കന്‍ എയര്‍ലൈന്‍സും 1 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

2016-ല്‍, എയര്‍ഫോഴ്സ് വണ്ണിനെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ് 4 ബില്യണ്‍ ഡോളറില്‍ കവിയില്ലെന്ന് ട്രംപ് ഒരു ഉറപ്പ് നേടിയെടുത്തിരുന്നു. എന്നാല്‍ രണ്ട് പുതിയ പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഗണ്യമായ കാലതാമസം വരുത്തിയ പ്രോഗ്രാമില്‍ ബോയിംഗിന് 2 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടിരുന്നു.

ബോയിംഗില്‍ നിന്ന് സുരക്ഷിതമായ വിമാനങ്ങള്‍ എത്തുന്നതായി ഉറപ്പാക്കുമെന്ന് ടാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയാകുന്ന ട്രംപിന്റെ നോമിനി സീന്‍ ഡഫി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നിരവധി ആരോപണങ്ങള്‍ കമ്പനിക്കെതിരെ വിവിധ തലങ്ങളില്‍ ഉയരുന്നുണ്ട്. വിമാനങ്ങളുടെ കാലതാമസം ഇതിലൊന്നുമാത്രമാണ്. ഈ സാഹചര്യത്തിലാണ് കമ്പനി സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.