Summary
സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായ കേരള ബാങ്കിന്റെ കാസ അക്കൗണ്ടുകൾ അതിന്റെ ആകെയുള്ള അക്കൗണ്ടുകളുടെ 14 ശതമാനം മാത്രമേ ഉള്ളു. അതുകൊണ്ടു തന്നെ 30 ശതമാനം എന്ന ലക്‌ഷ്യം നേടുക എന്നത് എല്ലാ സ്ഥാപങ്ങൾക്കും വലിയ വെല്ലുവിളിയായിരിക്കും.
സംസ്ഥാനത്തെ സഹകരണമേഖല ഒരു മാസം നീണ്ടു നിൽക്കുന്ന നിക്ഷേപ യജ്ഞത്തിലൂടെ 9000 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
സഹകരണ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായ കേരള ബാങ്ക് എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ( കെ എസ് സി ബി) നു നൽകിയിരിക്കുന്ന നിക്ഷേപ സമാഹരണ ലക്‌ഷ്യം 2000 കോടിയാണ്. മറ്റു സ്ഥാപനങ്ങൾ എല്ലാം കൂടി 7000 കോടി സമാഹരിച്ചു ലക്‌ഷ്യം കണ്ടെത്തണം..
ഇന്ന്, ജനുവരി 10 , 2024 നു ആരംഭിച്ച നിക്ഷേപ സമാഹരണ യജ്‌ഞം ഒരു മാസം പൂർത്തിയാകുന്ന ഫെബ്രുവരി 10 , 2024 നാണ് അവസാനിക്കുന്നത്. നവകേരള വികസന പരിപാടികളുടെ ആക്കം കൂട്ടുകയെന്നതും, യുവജനങ്ങളെ വളരെ അധികം ഊർജസ്വലമായ സഹകരമേഖലയിലേക്കു ആകർഷിക്കുക എന്നതും ഈ യജ്ഞത്തിന്റെ മറ്റു ലക്ഷ്യങ്ങളാണ്..
സകരണ വകുപ്പ് അടുത്തിടെ ഇറക്കിയ ഒരു സർക്കുലർ അനുസരിച്ച് , കേരള ബാങ്ക് കൂടാതെ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക്, പ്രൈമറി കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക്, സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്സ്, ഫാർമേഴ്‌സ് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്സ്, മറ്റു സ്ഥാപങ്ങൾ എന്നിവ നിക്ഷേപ സമാഹരണ യജ്ഞത്തിൽ പങ്കാളികളായിരിക്കും.
ഓരോ ജില്ലകൾക്കും അവയുടെ വലിപ്പവും, മറ്റു സാഹചര്യങ്ങളും പരിഗണിച്ച് പ്രത്യേകം ടാർഗെറ്റുകളാണ് നിശ്ചയിച്ചിരിക്കുന്നത് . 1300 കോടി സമാഹരിക്കേണ്ട കണ്ണൂർ ജില്ലയുടേതാണ് ഏറ്റവും കൂടിയ ടാർഗറ്റ്. 250 കോടി സമാഹരിക്കേണ്ട ഇടുക്കി ജില്ലക്കാണ് ഏറ്റവും കുറഞ്ഞ ടാർഗെറ്റുള്ളത്.
കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് ( കാസ) കൾക്ക് മറ്റു നിക്ഷേപങ്ങളെക്കാൾ പലിശ കുറച്ചു നൽകിയാൽ മതിയെന്നതുകൊണ്ടു, സ്വീകരിക്കുന്ന നിക്ഷേപങ്ങളിൽ 30 ശതമാനം കാസ അക്കൗണ്ടുകളായിരിക്കണം എന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.. ഈ ലക്ഷ്യ൦ നേടാൻ ഈ സ്ഥാപനങ്ങളെല്ലാം വളരെ അധികം ബുദ്ധിമുട്ടേണ്ടി വരും.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായ കേരള ബാങ്കിന്റെ കാസ അക്കൗണ്ടുകൾ അതിന്റെ ആകെയുള്ള അക്കൗണ്ടുകളുടെ 14 ശതമാനം മാത്രമേ ഉള്ളു. അതുകൊണ്ടു തന്നെ 30 ശതമാനം എന്ന ലക്‌ഷ്യം നേടുക എന്നത് എല്ലാ സ്ഥാപങ്ങൾക്കും വലിയ വെല്ലുവിളിയായിരിക്കും.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കാണ് പൊതുവെ കാസ അക്കൗണ്ടുകൾ പ്രയോജനം ചെയ്യുന്നത്, അതുകൊണ്ടു തന്നെ, കോർപ്പറേറ്റ് അക്കൗണ്ടുകൾ കിട്ടിയാലേ കാസാ അക്കൗണ്ടുകളുടെ എണ്ണം കൂടു.. കാസാ അക്കൗണ്ടുകളുടെ കാര്യത്തിൽ സഹകരണ മേഖലയിലെ ബാങ്കുകൾ, കൊമേർഷ്യൽ ബാങ്കുകളേക്കാൾ വളരെ പിന്നിൽ നിൽക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.
മഹാമാരിയുടെ നീണ്ട കാലയളവിനു ശേഷം, ഇപ്പോൾ വായ്പ്പകൾക്കു ആവശ്യക്കാർ വളരെ അധികം കൂടി. ഈ വായ്‌പകൾ നൽകണമെങ്കിൽ ബാങ്കുകളിലെ നിക്ഷേപങ്ങൾ വർധിച്ചാലെ സാധിക്കു. അതിനാൽ രാജ്യത്താകമാനമുള്ള ബാങ്കുകൾ നിക്ഷേപങ്ങൾ സമാഹരിക്കുവാൻ പരക്കം പായുകയാണ്.