12 April 2025 8:58 AM
കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായിട്ടാണ് 170 വിഷു - ഈസ്റ്റർ വിപണികേന്ദ്രങ്ങളുള്ളത്. ഏപ്രിൽ 21 വരെയാണ് വിപണി പ്രവർത്തിക്കുന്നത്. നിത്യോപയോഗ സാധനങ്ങളായ ആന്ധ്രാ ജയ അരി , മട്ട അരി , പച്ചരി, കുറുവ അരി, പഞ്ചസാര , ചെറുപയർ , കടല , ഉഴുന്ന് , വെളിച്ചെണ്ണ , മുളക് , മല്ലി , തുവരപ്പരിപ്പ് , വൻപയർ എന്നീ 13 ഇനങ്ങൾ സബ്സിഡിയോട് കൂടി ലഭിക്കും.
നോൺ സബ്സിഡി വിഭാഗത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങൾ, നോട്ട് ബുക്കുകൾ, സ്‌കൂൾ സ്റ്റേഷനറികൾ എന്നിവ 10% മുതൽ 35% വിലക്കുറവിലും ലഭ്യമാകും. സപ്ലൈകോയുടെ വിഷു - ഈസ്റ്റർ ഫെയർ എപ്രിൽ 10 വ്യാഴാഴ്ച ആരംഭിച്ചിരുന്നു. 19 വരെയാണ് സപ്ലൈകോ ചന്തകൾ പ്രവർത്തിക്കുക.