image

25 May 2024 6:51 AM GMT

News

സോണിയയും രാഹുലും വോട്ട് രേഖപ്പെടുത്തി

MyFin Desk

സോണിയയും രാഹുലും വോട്ട് രേഖപ്പെടുത്തി
X

Summary

  • ഡല്‍ഹിയിലെ ഏഴ് സീറ്റുകളടക്കം ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്
  • ആകെ 889 സ്ഥാനാര്‍ഥികളാണ് ആറാം ഘട്ടത്തില്‍ മത്സരിക്കുന്നത്
  • ഡല്‍ഹിയിലെ മൗലാന ആസാദ് റോഡിലുള്ള നിര്‍മാണ്‍ ഭവനിലെത്തിയാണ് സോണിയയും രാഹുലും പ്രിയങ്കയും വോട്ട് ചെയ്തത്


ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഇന്ന് നടക്കുന്ന ആറാം ഘട്ട പോളിംഗില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സനായ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധി എംപിയും, പ്രിയങ്ക വാധ്‌രയും വോട്ട് ചെയ്തു.

ഡല്‍ഹിയിലെ മൗലാന ആസാദ് റോഡിലുള്ള നിര്‍മാണ്‍ ഭവനിലെത്തിയാണ് സോണിയയും രാഹുലും പ്രിയങ്കയും വോട്ട് ചെയ്തത്.

ഡല്‍ഹിയിലെ ഏഴ് സീറ്റുകളടക്കം ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആറാം ഘട്ട പോളിംഗ് നടക്കുന്നത്.

ആകെ 889 സ്ഥാനാര്‍ഥികളാണ് ആറാം ഘട്ടത്തില്‍ മത്സരിക്കുന്നത്.