18 Oct 2024 12:34 PM GMT
Summary
- സീയുടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 7.9 ശതമാനം കുറഞ്ഞു
- സബ്സ്‌ക്രിപ്ഷനില്‍ നിന്നുള്ള വരുമാനം ഉയര്‍ന്ന് 969 കോടിയായി
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ ഏകീകൃത അറ്റാദായം 70.24 ശതമാനം ഉയര്‍ന്ന് 209.4 കോടി രൂപയായി. റഗുലേറ്ററി ഫയലിംഗ് അനുസരിച്ച് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 123 കോടി രൂപയാണ്. എന്നിരുന്നാലും, മൊത്തം വരുമാനം 18.93 ശതമാനം കുറഞ്ഞ് 2,509.6 കോടി രൂപയില്‍ നിന്ന് 2,034.4 കോടി രൂപയായി.
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഇബിറ്റിഡിഎ (പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) മാര്‍ജിന്‍ 2.4 ശതമാനം ഉയര്‍ന്ന് 321 കോടി രൂപയായി.
പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 7.9 ശതമാനം കുറഞ്ഞു. ഇത് 901.7 കോടി രൂപയായി. എന്നിരുന്നാലും, അവലോകന കാലയളവില്‍ സബ്സ്‌ക്രിപ്ഷനില്‍ നിന്നുള്ള വരുമാനം 9.24 ശതമാനം ഉയര്‍ന്ന് 969.9 കോടി രൂപയായി.
മറ്റ് വില്‍പനയില്‍ നിന്നും സേവനങ്ങളില്‍ നിന്നുമുള്ള വരുമാനം ഈ പാദത്തില്‍ 77.38 ശതമാനം കുറഞ്ഞ് 129.1 കോടി രൂപയായി.