14 Feb 2023 1:43 PM IST
Summary
ഉയർന്ന കൺടെന്റ്ചിലവും, ഒടിടി പ്ലാറ്റ്ഫോമായ സീ5 ന് വേണ്ടിയുള്ള തുടർച്ചയായ നിക്ഷേപവുമാണ് ചെലവുകൾ വർധിക്കുന്നതിന് കാരണം.
മുംബൈ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ സീ എന്റർടെയ്‌ന്മെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 91.86 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 298.98 കോടി രൂപയിൽ നിന്ന് ഇത്തവണ 24.32 കോടി രൂപയായി.
മൊത്ത വരുമാനം 2,130.44 കോടി രൂപയിൽ നിന്ന് 2,127.23 കോടി രൂപയായി.
ആഗോള സാമ്പത്തിക വെല്ലുവിളികൾ പ്രവർത്തന ക്ഷമതയെ കാര്യമായി ബാധിച്ചുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
കമ്പനിയുടെ സാങ്കേതിക ചെലവുകളും മറ്റും വാർഷികാടിസ്ഥാനത്തിൽ കുത്തനെ ഉയർന്നു. ഉയർന്ന കൺടെന്റ്ചിലവും, ഒടിടി പ്ലാറ്റ്ഫോമായ സീ5 ന് വേണ്ടിയുള്ള തുടർച്ചയായ നിക്ഷേപവുമാണ് ചെലവുകൾ വർധിക്കുന്നതിന് കാരണം.
പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 15.62 ശതമാനം കുറഞ്ഞ് 1,063.82 കോടി രൂപയായി. മുൻ വർഷം സമാന പാദത്തിൽ 1,260.80 കോടി രൂപയായിരുന്നു.
സബ്സ്ക്രിപ്ഷനിൽ നിന്നുള്ള വരുമാനം 13.19 ശതമാനം വർധിച്ച് 790.15 കോടി രൂപയിൽ നിന്ന് 894.40 കോടി രൂപയായി.
മറ്റു വില്പന, സേവനങ്ങൾ മുതലായവയിൽ നിന്നുള്ള വരുമാനം രണ്ട് മടങ് വർധിച്ച് 152.95 കോടി രൂപയായി.
കമ്പനിയുടെ മൊത്ത ചെലവ് 10.03 ശതമാനം വർധിച്ച് 1,871.81 കോടി രൂപയായി.