27 Jan 2024 10:05 AM GMT
Summary
- അറ്റ പലിശ വരുമാനം 2.3 ശതമാനം വർധിച്ചു
- മൊത്ത നിഷ്‌ക്രിയ ആസ്തി 2.0 ശതമാനമായി തുടർന്നു
- പ്രവർത്തന ലാഭം 5.4 ശതമാനം ഉയർന്നു
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദഫലം പുറത്തുവിട്ട് യെസ് ബാങ്ക്. ഒക്ടോബർ-ഡിസംബർ പാദത്തിൽ 349.7 ശതമാനം ശതമാനം ഉയർന്ന് 231.6 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ ഇത് 51.5 കോടി രൂപയായിരുന്നു.
ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2.0 ശതമാനമാണ്, കഴിഞ്ഞ വർഷത്തെ 2.0 ശതമാനത്തിൽ നിന്ന് മാറ്റമില്ലത്തെ തന്നെ തുടർന്നു. കഴിഞ്ഞ വർഷത്തെ 1.0 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പാദത്തിലെ അറ്റ എൻപിഎ 0.9 ശതമാനമായി മെച്ചപ്പെട്ടു.
ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) മുൻ വർഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വർധിച്ച് 2016.8 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 5.4 ശതമാനം ഉയർന്ന് 864 കോടി രൂപയിലെത്തി.
ബാങ്കിൻ്റെ 2023 ഡിസംബറിലെ നിക്ഷേപം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.2 ശതമാനം വർധിച്ച് 2.4 ലക്ഷം കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
കാസ (CASA) അനുപാതം മുൻ വർഷത്തെ 29.7 ശതമാനത്തിൽ നിന്നും 29.4 ശതമാനമായി താഴ്ന്നു.