31 Jan 2025 10:29 AM GMT
മൂന്നാം പാദത്തിൽ വേദാന്തയുടെ സംയോജിത അറ്റാദായം 76.2 ശതമാനം വർധിച്ച് 3,547 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 2,013 കോടി രൂപയായിരുന്നു.
കമ്പനിയുടെ സംയോജിത വരുമാനം 9.5 ശതമാനം വർധിച്ച് 39,795 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ഇത് 36,320 കോടി രൂപയായിരുന്നു.
ഈ പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 33,134 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,215 കോടി രൂപയായിരുന്നു. 2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്ത കടം 78,496 കോടി രൂപയാണ്.