image

29 Jan 2025 8:44 PM IST

Company Results

മൂന്നാം പാദത്തില്‍ മികച്ച പ്രകടനവുമായി വി-ഗാർഡ്; ലാഭത്തിലും വരുമാനത്തിലും വർധന

MyFin Desk

മൂന്നാം പാദത്തില്‍ മികച്ച പ്രകടനവുമായി വി-ഗാർഡ്; ലാഭത്തിലും വരുമാനത്തിലും വർധന
X

Summary

മികച്ച പാദഫല റിപ്പോർട്ട് പുറത്ത് വിട്ട് വി-ഗാർഡ്


നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാർഡ് ഇൻഡസ്ട്രീസ്. അറ്റാദായം 3.4 ശതമാനം ഉയര്‍ന്ന് 60.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 58.24 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇലക്ട്രോണിക് വിഭാഗത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് വളര്‍ച്ച കൈവരിക്കാന്‍ ഇടയാക്കിയതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

2024 -25 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദം പൂര്‍ത്തിയാക്കുമ്പോള്‍ വരുമാനം 8.9 ശതമാനം ഉയർന്ന് 1,268.65 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1165.39 കോടി രൂപയായിരുന്നു വരുമാനം. കമ്പനിയുടെ ഒമ്പത് മാസത്തെ മൊത്തത്തിലുള്ള അറ്റാദായം 22.7 ശതമാനം വർധിച്ച് 222.58 കോടി രൂപയായി, കഴിഞ്ഞ വര്‍ഷം സമാന കാലഘട്ടത്തിൽ ഇത് 181.41 കോടി രൂപയായിരുന്നു.

അതേസമയം സെപ്റ്റംബർ പാദത്തേക്കാൾ ഡിസംബർ പാദത്തിൽ വി ഗാർഡിന്റെ വരുമാനത്തിലും അറ്റാദായത്തിലും കുറവുണ്ടായി കണക്കുകൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ പാദത്തിൽ 1,293.99 കോടി രൂപ വരുമാനമുണ്ടായപ്പോൾ, ഡിസംബർ പാദത്തിൽ ഇത് 1,268.65 കോടിയിലേക്ക് കുറഞ്ഞു. അറ്റാദായം 63.39 കോടി രൂപയിൽ നിന്ന് 60.22 കോടി രൂപയായി കുറഞ്ഞു.