19 Jan 2024 10:51 AM GMT
Summary
പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദഫലം പുറത്തു വിട്ട് അൾട്രാടെക് സിമന്റ്. നിർമ്മാണ സാമഗ്രികളുടെ ശക്തമായ ഡിമാൻഡിന്റെയും കുറഞ്ഞ പ്രവർത്തനച്ചെലവിന്റെയും പിൻബലത്തിൽ അൾട്രാടെക് സിമന്റ് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ അറ്റാദായത്തിൽ 67 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലെ 1062.58 കോടി രൂപയിൽ നിന്നും അറ്റാദായം 67 ശതമാനം ഉയർന്ന് 1,774.78 കോടി രൂപയിലെത്തി. ഒക്ടോബർ-ഡിസംബർ പാദത്തിൽ 1,714.19 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് നേരെത്തെ അനലിസ്റ്റുകൾ അറിയിച്ചിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 7 ശതമാനം ഉയർന്ന് 16,739.97 കോടി രൂപയിലെത്തി. മുൻ വർഷമിത് 15,520.93 കോടി രൂപയായിരുന്നു. മുൻ പാദത്തിൽ നിന്നും ആദായം 4.5 ശതമാനവും ലാഭം 38.6 ശതമാനവും ഉയർന്നു.
കമ്പനിയുടെ ആഭ്യന്തര വിൽപ്പന വോളിയം 77 ശതമാനം ശേഷി വിനിയോഗ നിരക്കിൽ മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം ഉയർന്നു. ഗ്രേ സിമന്റ് വോളിയംമുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനവും കഴിഞ്ഞ പദത്തെ അപേക്ഷിച്ച് ഒരു ശതമാനാവും വർധിച്ചു. അതേസമയം വൈറ്റ് സിമന്റ് വോളിയങ്ങൾ വാർഷിക അടിസ്ഥാനത്തിൽ 18 ശതമാനവുമാണ് മുൻ പദ്ധതി അപേക്ഷിച്ച് 14 ശതമാനവും ഉയർന്നു.
ഈ പാദത്തിൽ, ജാർഖണ്ഡിലെ പത്രാട്ടുവിൽ സ്ഥിതി ചെയ്യുന്ന ബേൺപൂർ സിമന്റ് ലിമിറ്റഡിന്റെ 0.54 എംടിപിഎ സിമന്റ് ഗ്രൈൻഡിംഗ് ആസ്തികൾ അൾട്രാടെക് സിമന്റ് 169.79 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്, ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം, അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നിർമാണം നിരോധിച്ചത് എന്നിവ കാരണം ഡിസംബറിൽ സിമന്റിന്റെ ഡിമാൻഡ് കുറഞ്ഞിരുന്നു. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ സിമന്റ് വില കുറഞ്ഞെങ്കിലും, ഇന്ധനത്തിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയിലുണ്ടായ ഇടിവ് മാർജിൻ സംരക്ഷിക്കാൻ സഹായകമായി.