31 Oct 2023 6:28 AM GMT
Summary
- കമ്പനിയുടെ പ്രവർത്തന വരുമാനം രണ്ടാം പാദത്തിൽ 13 ശതമാനം വർധിച്ച് 8,145 കോടി രൂപയായി
- 109 കമ്പനികൾ സെപ്റ്റംബർ പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
ടിവിഎസ് മോട്ടോർ കമ്പനി 24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം 32 ശതമാനം വർധിച്ച് 537 കോടി ആയി. 23 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 408 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവർത്തന വരുമാനം രണ്ടാം പാദത്തിൽ 13 ശതമാനം വർധിച്ച് 8,145 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ 7,219 കോടി രൂപയായിരുന്നു.
കയറ്റുമതി ഉൾപ്പെടെ ടിവിഎസിന്റെ മൊത്തത്തിലുള്ള ഇരുചക്രവാഹന, മുച്ചക്ര വാഹന വിൽപ്പന 5 ശതമാനം വർധിച്ച് നടപ്പ് സാമ്പത്തിക വര്ഷം രണ്ടാം പാദത്തിൽ 10.74 ലക്ഷം യൂണിറ്റുകളായി രേഖപ്പെടുത്തി. മുൻ സാമ്പത്തിക വര്ഷം ഇതേ പാദത്തിലെ 10.27 ലക്ഷം യൂണിറ്റുകളായിരുന്നു. മോട്ടോർസൈക്കിൾ വിൽപ്പന 3 ശതമാനം വർധിച്ച് സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 4.93 ലക്ഷം യൂണിറ്റുകളിൽ എത്തി..
പാദഫലം
109 കമ്പനികൾ സെപ്റ്റംബർ പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
ഭാരതി എയർടെൽ ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, ഡിസിബി ബാങ്ക് ലിമിറ്റഡ്, ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്, റിലയൻസ് പവർ ലിമിറ്റഡ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ്, സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ 1 കമ്പനികൾ ക്യു2 ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും.