image

11 Jan 2024 12:09 PM

Company Results

ടിസിഎസിന് 11,058 കോടി രൂപയുടെ അറ്റാദായം; ഇന്‍ഫോസിസിന് തിരിച്ചടി

MyFin Desk

Dress code is strict and TCS must wear full length shirt and formal trousers
X

Summary

മൂന്ന് പാദങ്ങളിലായി ടിസിഎസ് പ്രഖ്യാപിക്കുന്ന മൊത്തം ലാഭവിഹിതം 45 രൂപയായി.


ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് 2023 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 11,058 കോടി രൂപ അറ്റാദായം നേടി.

2022 ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഡിസംബറില്‍ 2 ശതമാനത്തിന്റെ നേട്ടമാണു ടിസിഎസ് നേടിയത്. 2022 ഡിസംബറില്‍ അറ്റാദായം 10,846 കോടി രൂപയായിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ഓരോ ഓഹരിക്കും 27 രൂപ വീതം ലാഭവിഹിതം നല്‍കുന്നതിന് ടിസിഎസ് ബോര്‍ഡ് അംഗീകാരം നല്‍കി.

27 രൂപയില്‍ 18 രൂപ സ്‌പെഷ്യല്‍ ഡിവിഡന്റും 9 രൂപ ഇടക്കാല ഡിവിഡന്റുമാണ്.

നേരത്തെ 2023-24 സാമ്പത്തികവര്‍ഷത്തിലെ ഒന്ന്, രണ്ട് പാദത്തില്‍ 9 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.

ഇതോടെ മൂന്ന് പാദങ്ങളിലായി ടിസിഎസ് പ്രഖ്യാപിക്കുന്ന മൊത്തം ലാഭവിഹിതം 45 രൂപയായി.

ടിസിഎസ് സ്ഥിരമായി ഷെയര്‍ ബൈബാക്ക് പ്രഖ്യാപിക്കുന്നുമുണ്ട്.

2017 മുതല്‍ കമ്പനി അഞ്ച് ബൈബാക്ക് പ്രഖ്യാപിച്ചു.

ഇന്‍ഫോസിസിന് തിരിച്ചടി

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ ഇടിവ്. 2022 ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് ഇപ്രാവിശ്യം 7 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

2023 ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായം 6,106 കോടി രൂപയാണ്. 2022 ഡിസംബര്‍ പാദത്തില്‍ കമ്പനി 6586 കോടി രൂപ അറ്റാദായം നേടിയിരുന്നു.

2023-24 ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഫോസിസ് 6212 കോടി രൂപ അറ്റാദായം നേടിയിരുന്നു.

മൂന്നാം പാദം പൊതുവേ ഐടി കമ്പനികള്‍ക്ക് മാന്ദ്യകാലമാണ്. കാരണം അവധി ദിനങ്ങള്‍ കൂടുതലാണെന്നതാണ്.