3 May 2024 1:08 PM GMT
Summary
- ഒരു ഓഹരിക്ക് 1.65 രൂപ പ്രത്യേക ലാഭവിഹിതം ലഭിക്കും
- കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി പൂര്‍ത്തിയാക്കിയത് 12 വലിയ ഡീലുകള്‍
- വാറന്‍ കെവിന്‍ ഹാരിസ് എംഡിയായി തുടരും
2024 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ടാറ്റ ടെക്‌നോളജീസിന്റെ സംയോജിത അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 157 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 217 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് കമ്പനി നേടിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 8.40 രൂപ അന്തിമ ലാഭവിഹിതവും 1.65 രൂപ പ്രത്യേക ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 0.9 ശതമാനം ഉയര്‍ന്ന് 1,301 കോടി രൂപയായി. അറ്റ വരുമാനം 157 കോടി രൂപയാണ്.
മെയ് 3 ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ 0.5 ശതമാനം ഇടിഞ്ഞ് 1,085 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വരുമാനം നാലാം പാദത്തില്‍ ഏഴ് ശതമാനം ഇടിഞ്ഞ് 1,301 കോടി രൂപയായി. 2024 സെപ്റ്റംബര്‍ 9 മുതല്‍ 2028 മാര്‍ച്ച് 8 വരെ 3 വര്‍ഷവും 6 മാസവും സിഇഒയും മാനേജിംഗ് ഡയറക്ടറുമായി വാറന്‍ കെവിന്‍ ഹാരിസിനെ വീണ്ടും നിയമിച്ചതായും കമ്പനി പ്രഖ്യാപിച്ചു.
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 29 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. ഓപ്പറേറ്റിംഗ് എബിറ്റിഡ 35 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മൊത്തം 12 വലിയ ഡീലുകളാണ് പൂര്‍ത്തിയാക്കിയത്.
ടാറ്റ ടെക്ക് ഓഹരികൾ എൻഎസ്ഇ യിൽ 0.48 ശതമാനം ഇടിഞ്ഞ് 1085 രൂപയിൽ ക്ലോസ് ചെയ്തു.